ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സന്ദർശിച്ച് പ്രവർത്തനങ്ങൾ നേരിട്ടു വിലയിരുത്തി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആശുപത്രി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്ന ‘ആർദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായാണ് മന്ത്രിയുടെ സന്ദർശനം. സംസ്ഥാനത്തെ എല്ലാ ജില്ലാ,താലൂക്ക്, ജനറൽ ആശുപത്രികളും ഇതിന്റെ ഭാഗമായി സന്ദർശിച്ചു പോരുന്നു.
ഹെൽത്ത് ഡയറക്ടർ ഡോ റീന, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ എം ജി ശിവദാസ്, നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ആശുപത്രിയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി, പോരായ്മകൾ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കുകയാണ് ലക്ഷ്യം.
ജനപ്രതിനിധികൾ, ഡോക്ടർമാർ, നഴ്‌സുമാർ, ജീവനക്കാർ, രോഗികൾ എന്നിവരോട് വിവരങ്ങളും അഭിപ്രായങ്ങളും അന്വേഷിച്ചറിഞ്ഞു. വാർഡുകൾ, കാശ്വാലിറ്റി,നിർമാണം നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളും സന്ദർശിച്ചു.നൽകുന്ന സേവനങ്ങളും, ജനങ്ങൾക്ക് അത് അനുഭവവേദ്യമാകുന്നതും വിലയിരുത്തുക, നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ കാര്യക്ഷമത ഉറപ്പാക്കുക തുടങ്ങിവ സന്ദർശനത്തിന്റെ ലക്ഷ്യമാണ്.
പുതുതായി നിർമിക്കുന്ന ബ്ലോക്കിന്റെ പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി. ആശുപത്രിയിലെ വാർഡുകളിലും സന്ദർശനം നടത്തിയ മന്ത്രി രോഗികളുടെ രോഗ വിവരങ്ങളും ചികിത്സാ വിവരങ്ങളും ചോദിച്ചറിഞ്ഞു.
ആശുപത്രിയിലേക്ക് ഫോറൻസിക് സർജനെ വേണമെന്ന ചെയർപേഴ്‌സന്റെ ആവശ്യത്തോട് അനുഭാവപൂർവം പരിഗണിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. രോഗികളുടെ ക്ഷേമാന്വേഷണത്തിനിടയിൽ ആശുപത്രിയിൽ MRI,CT സ്കാൻ എന്നിവ ലഭ്യമാക്കണമെന്നും, പുരുഷന്മാരായ കൂട്ടിരുപ്പുകാർക്ക് സൗകര്യമൊരുക്കണമെന്നും ഉയർന്നുവന്ന ആവശ്യങ്ങൾക്ക് പരിഹാരം ഉറപ്പ് നൽകി മന്ത്രി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com