ഇരിങ്ങാലക്കുട : നഗരസഭാ ശുചിത്വ മിഷൻ്റെയും ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവ്വീസ് യൂണിറ്റിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ മൺസൂൺ ആരോഗ്യ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനും ജലജന്യ രോഗങ്ങളെ ചെറുക്കുന്നതിനും വേണ്ടി ഭവന നഗരകാര്യ മന്ത്രാലയത്തിൻ്റെ കീഴിലുള്ള സ്വച്ഛ് ഭാരത് മിഷൻ അർബർ 0.2 നടപ്പിലാക്കുന്ന “സഫായി അപ്നാവോ ബിമാരി ബഗാവോ” പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭാ ശുചിത്വ മിഷൻ യങ്ങ് പ്രൊഫഷണലായഅജിത് എം.ഡി മാലിന്യ സംസ്കരണത്തെക്കുറിച്ചും ഹരിത പരിപാലന ചട്ടത്തെക്കുറിച്ചും വോളൻ്റിയേഴ്സിന് ബോധവത്ക്കരണ ക്ലാസ്സ് നൽകി.
ശരിയായ മാലിന്യ സംസ്കരണം വഴി ഹരിതവും വൃത്തിയുള്ളതും ആരോഗ്യകരവുമായ നഗരം കൈവരിക്കുന്നതിനായി ഗാർഹിക തലത്തിൽ മാലിന്യങ്ങൾ കുറക്കുന്നതിന് ഊന്നൽ നൽകുക, ശുചിത്വം പ്രോത്സാഹിപ്പിക്കുക, രോഗങ്ങളെ ചെറുക്കുക തുടങ്ങിയ ആശയങ്ങൾ ജനകീയ മാക്കുന്നതിൻ്റെ ഭാഗമായാണ് സ്കൂൾ തലം മുതൽ കുട്ടികളിൽ ഇത്തരത്തിൽ ഒരു ശുചീകരണ യജ്ഞകർമ്മ പദ്ധതി വഴി ബോധവത്ക്കരണം നടത്തിയത്.
ഇതിൻ്റെ ഭാഗമായി എൻ എസ് എസ് വൊളൻ്റിയേഴ്സ് ഹരിതകർമ്മസേനയുമായി കൈകോർത്ത് ശുചീകരണ പ്രവർത്തനങ്ങൾ, ഡോർ ടു ഡോർ ക്യാമ്പയിൻ, കൊതുകു നശീകരണം , ജനകീയ ബോധവത്ക്കരണം, ജി.വി.പി ശുചീകരണം എന്നിവയിൽ പങ്കാളികളാകും.
പ്രിൻസിപ്പാൾ ഇൻചാർജ്ജ് സൂരജ് ശങ്കർ എൻ ആർ, പ്രോഗ്രാം ഓഫീസർ ലസീദ എം എ , അദ്ധ്യാപകരായ ഡോ ജിദ എം.ഡി, സുരേഖ എം.വി, ഷമീർ എസ് എൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com