ഇരിങ്ങാലക്കുട : കൂടിയാട്ട ഇതിഹാസവും ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിൻ്റെ സ്ഥാപകനും ആചാര്യനുമായിരുന്ന പത്മഭൂഷൺ അമ്മന്നൂർ മാധവച്ചാക്യാരുടെ പതിനാറാമത് അനുസ്മരണം ജൂലൈ 1 ന് അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ സംഘടിപ്പിക്കുന്നു. അനുസ്മരണത്തോട് അനുബന്ധിച്ച് 9 ദിവസം നീണ്ടുനില്ക്കുന്ന ഗുരുസ്മരണ കൂടിയാട്ട മഹോത്സവവും സംഘടിപ്പിക്കുന്നു.
ഉപനായക-നായികമാരെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ വർഷത്തെ മഹോത്സവം. അവിമാരകം, സുഭദ്രാധനഞ്ജയം, അഭിഷേകനാടകത്തിലെ തോരണയുദ്ധം, ഊരുഭംഗം, വേണീ സംഹാരം, പ്രതിമാനാടകത്തിലെ വിഷ്കംഭം, തപതീസംവരണം, ആശ്ചര്യചൂഡാമണി നാടകത്തിലെ അശോകവനികാങ്കം, ശാകുന്തളം എന്നീ കൂടിയാട്ടങ്ങളിലെ ഉപനായകന്മാർ. ഉപനായികമാർ, മദ്ധ്യമകഥാപാത്രങ്ങൾ എന്നിവരെ കേന്ദ്രീകരിച്ചുള്ള അവതരണങ്ങളാണ് ഒമ്പത് ദിവസങ്ങളായി അരങ്ങേറുന്നത്.
ജൂലൈ 1 ന് 5 മണിക്ക് ആരംഭിക്കുന്ന അനുസ്മരണ സമ്മേളനം കാലടി ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കുടിയാട്ട കലാകാരനും ഗുരു അമ്മന്നൂരിൻ്റെ ശിഷ്യനുമായ മാർഗി സജീവ് നാരായണ ചാക്യാർ അമ്മന്നൂർ അനുസ്മരണവും, ഇരിങ്ങാലക്കു നഗരസഭാ കൌൺസിലർ സ്മിത കൃഷ്ണകുമാർ ആശംസയും നടത്തും
കൂടിയാട്ടം കേന്ദ്ര ഡയറക്ടർ ഡോ. കണ്ണൻ പരമേശ്വരൻ ‘സഹപാത്രങ്ങൾ കൂടിയാട്ടത്തിലും കഥകളിയിലും’ എന്ന വിഷയം ആസ്പദമാക്കി അമ്മന്നൂർ സ്മാരക പ്രഭാഷണം നടത്തും. ദിവസവും 5 മണിക്ക് കലാ പണ്ഡിതന്മാർ ഉപനായക വിഷയത്തെ ആസ്പദമാക്കി പ്രഭാഷണങ്ങൾ നടത്തും.
ആദ്യ ദിവസമായ തിങ്കളാഴ്ച ഭാസൻ്റെ അവിമാരകം നാടകത്തിലെ ഒന്നാമങ്കത്തിലെ കൗഞ്ചായനായി സൂരജ് നമ്പ്യാർ രംഗത്ത് എത്തും. അമ്മന്നൂർ കുട്ടൻ ചാക്യാർ , മാർഗി സജീവ് നാരായണ ചാക്യാർ , മാർഗി മധുചാക്യാർ , ഉഷാ നങ്ങ്യാർ , ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ , സൂരജ് നമ്പ്യാർ, കപില വേണു, സരിത കൃഷ്ണകുമാർ, അമ്മന്നൂർ മാധവ് ചാക്യാർ , ആതിരാ ഹരിഹരൻ, നേപത്ഥ്യ രാഹുൽ ചാക്യാർ, ഗുരുകുലം ശ്രുതി എന്നിവർ വിവിധ ദിവസങ്ങളിലായി രംഗത്ത് വരും
PLAYLIST link https://www.youtube.com/playlist?list=PL_GC6gXj_VISAAbXuHBMkIYPasmmpzi-a
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com