കെ. മോഹൻദാസ് എക്സ് എം.പി യുടെ 30 -ാം ചരമ വാർഷിക അനുസ്മരണ ദിനാചരണം

ഇരിങ്ങാലക്കുട : കെ മോഹൻദാസ് എക്സ് എം പി യുടെ സാമൂഹ്യപ്രതിബദ്ധത സ്മരിക്കപ്പെടേണ്ടതാണെന്ന് തോമസ് ഉണ്ണിയാടൻ എം. എൽ. എ. കെ മോഹൻദാസ് എക്സ് എം പി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ നടത്തിയ കെ. മോഹൻദാസിൻ്റെ 30 – ആം ചരമ വാർഷിക അനുസ്മരണ ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഉണ്ണിയാടൻ.



കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ജില്ലാ സെക്രട്ടറിമാരായ സേതുമാധവൻ പറയംവളപ്പിൽ, പി. ടി . ജോർജ്, സിജോയ് തോമസ്, ഭാരവാഹികളായ സതീഷ് കാട്ടൂർ, വിവേക് വിൻസെൻ്റ്, വിനീത് വിൻസെൻ്റ് , അഡ്വ സജി റാഫേൽ, ജോയ് എടാട്ടുകാരൻ,



ജോൺ മുണ്ടൻ മാണി മാസ്റ്റർ,ഡേവിസ് പാറേക്കാട്ട് വിൽസൺ മേച്ചേരി,തുഷാര ഷിജിൻ ,ജ്യോതിഷ്. വി. എ, അഡ്വ. ലിജോ ജോൺ,ഷാജി തോമസ്, വത്സൻ കയ്പമംഗലം, നെൽസൺ മാവേലി, നൈജു ജോസഫ്ഊക്കൻ , ഫിലിപ്പ് ഓളാട്ടുപുറം അഷറഫ് പാലിയത്താഴത്ത്, എൻ. ഡി പോൾ, ജോമോൻ ജോൺസൺ, സിൻ്റോ മാത്യു, സംഗീത ഫ്രാൻസിസ്, റാൻസി മാവേലി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page