പൊറത്തിശ്ശേരി : ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പൊറത്തിശ്ശേരി വീ വൺ നഗർ നിവാസികൾ സജുചന്ദ്രന്റെ നേതൃത്വത്തിൽ പാണ്ടിമേള പ്രതിഷേധം നടത്തി.
പ്രതീഷേധം ഇരുപത്തിരണ്ടാമത് വാരത്തിലേക്ക് കടന്നു. കവി പി എൻ സുനിൽ ഉദ്ഘാടനം ചെയ്തു. വിനി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു, രാധപ്രഭാകരൻ, എം ജി സുഗുണൻ, എന്നിവർ സംസാരിച്ചു.
ജോജി ചന്ദ്രശേഖരൻ സ്വാഗതവും, രാമരാജ് ടി വി നന്ദിയും രേഖപ്പെടുത്തി. സമരസമിതിയുടെ അപേക്ഷ പ്രകാരം തൃശ്ശൂർ പട്ടികജാതി വികസന ഓഫീസർ, എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് രേഖപ്പെടുത്തി. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കുന്നതും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്നതുമായ ഈ അനധികൃത മദ്യശാല ഉടൻ നീക്കം ചെയ്യണമെന്നും പ്രതിഷേധം തുടരാനും തീരുമാനിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



