ഇരിങ്ങാലക്കുട : രാജ്യത്തെ യുവാക്കളെ ബാധിക്കുന്ന നീറ്റ് പരീക്ഷയടക്കമുള്ള വിവിധ പരീക്ഷ ക്രമക്കേടുകൾക്കെതിരെയും ജനാധിപത്യ പുനഃസ്ഥാപനത്തിനായി ഡൽഹി ജന്തർ മന്തിറിൽ സമരം ചെയ്യുന്ന CJP യുടെയും സഞ്ജയ് സിംഗ് ഉൾപ്പെടെയുള്ള AAP നേതാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ആം ആദ്മി പാർട്ടി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നടന്ന ജനക്ഷോഭ സമരവും വോളണ്ടിയർമാരുടെ കൂട്ട ഉപവാസവും ആം ആദ്മി പാർട്ടി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് വിൻസെന്റ് കണ്ടംകുളത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
രാജ്യത്തെ വിദ്യാർത്ഥി സമൂഹത്തെ വഞ്ചിക്കുന്ന നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടും, രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് വിറ്റഴിക്കുന്ന കേന്ദ്ര ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ശക്തമായ ജനരോഷം ഉയരണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡണ്ട് വിത്സൻ കല്ലൻ, പുതുക്കാട് മണ്ഡലം പ്രസിഡൻ്റ് ജോസഫ് ജോർജ്, ജില്ലാ കൗൺസിൽ അംഗം പുഷ്പാകരൻ തോട്ടുമ്പുറം എന്നിവർ പ്രസംഗിച്ചു. ആം ആദ്മി പാർട്ടി നേതാക്കളായ ഡോ. ഷാജു കാവുങ്ങൽ, ജിജിമോൻ മാപ്രാണം, ജയൻ ഏറാട്ട് കൊടുങ്ങല്ലൂർ, ഗോവിന്ദൻ നാട്ടിക, ഷാജു കെ. വി., ഷാജു അബ്രഹാം എന്നിവരാണ് ഏകദിന നിരാഹാര വ്രതം അനുഷ്ഠിച്ചത്.
ഇരിങ്ങാലക്കുട നഗരസഭ പ്രസിഡന്റ് ഡിക്സൺ കൂവക്കാടൻ, മണ്ഡലം സെക്രട്ടറി തോംസൺ വർഗീസ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. ജില്ലയിലെ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് സാജു ജോസഫ്, വേലായുധൻ ചാലക്കുടി, അബൂബക്കർ കൈപ്പമംഗലം, ഷാജി എൻ. എൽ. ഇരിങ്ങാലക്കുട, സംസ്ഥാന കമ്മിറ്റി അംഗം ബാലചന്ദ്രൻ മേനോൻ തുടങ്ങിയ പ്രമുഖ നേതാക്കളും പ്രവർത്തകരും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തിൽ പങ്കെടുക്കുന്നു .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



