പുല്ലൂർ: പെരിഞ്ഞനം പരേതരായ മങ്ങാട്ട് പുരുഷോത്തമൻ്റെയും ചന്ദ്രിക ടീച്ചറുടെയും മകൻ അഡ്വ തേജസ് പുരുഷോത്തമൻ (55 ) നിര്യാതനായി. ഭാര്യ: രമ.കെ. മേനോൻ ( അധ്യാപിക, എൽ.ബി. എസ്.എം ഹയർ സെക്കണ്ടറി സ്കൂൾ, അവിട്ടത്തൂർ ) മക്കൾ: ഗായത്രി, ഗോകുൽ , ഗോപിക. ഇരിങ്ങാലക്കുടയിൽ സാംസ്‌കാരിക സാമൂഹിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു.
ട്രേഡ് മാർക്ക് കൺസൽടെൻഡ് ആയും, ഹൈകോടതി അഭിഭാഷകനായും പ്രവർത്തിച്ചിരുന്നു തേജസ് പുരുഷോത്തമൻ കുറച്ചു നാളായി വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ആദ്യകാല വിദ്യാഭ്യാസം പെരിഞ്ഞനം എൽ പി സ്കൂൾ, കുരിയച്ചിറ സെന്റ് ജോസഫ് സ്കൂൾ, തുടർന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ്കോളേജ്, കോഴിക്കോട് ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു. പഠനകാലത് സജീവ കെഎസ്‍യു പ്രവർത്തകനും. മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരനുമായും, നിരവധി എഴുത്തുകാരുമായും അടുത്ത ആത്മ ബന്ധം പുലർത്തിയിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

