AKPA ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് സമ്മേളനം

ഇരിങ്ങാലക്കുട : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് സമ്മേളനം പ്രിയ ഹാളിൽ ടൗൺ യൂണിറ്റ് പ്രസിഡന്റ് സഞ്ജു കെ വി യുടെ അദ്ധ്യക്ഷതയിൽ മേഖലാ പ്രസിഡണ്ട് പ്രസാദ് എൻ.എസ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡണ്ട് എ സി ജോൺസൺ ആമുഖപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി സജയൻ കാറളം മേഖല റിപ്പോർട്ടും രേഖപ്പെടുത്തി. യൂണിറ്റ് സെക്രട്ടറി സജിത്ത് പി ജി യൂണിറ്റ് റിപ്പോർട്ടും യൂണിറ്റ് ട്രഷറർ സാൻഡോ വിസ്മയ യൂണിറ്റ് കണക്കും അവതരിപ്പിച്ചു.



സാൻഡോ വിസ്മയ, ഡോ. ദൃശ്യ കൃഷ്ണൻ, ശ്രീഹരി, എം എസ്,കുമാരി ദേവനന്ദ പ്രസാദ്, എന്നിവർ അനുമോദനങ്ങൾ ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റി അംഗങ്ങളായ വേണു വെള്ളാങ്കല്ലൂർ, സുരേഷ് കീഴുത്താണി മേഖലാ ട്രഷറർആന്റോ ടി സി,മേഖല പി.ആർ.ഓ. വിശ്വനാഥൻ, വെള്ളാങ്കല്ലൂർ യൂണിറ്റ് പ്രസിഡണ്ട് ഷൈജു നാരായണൻ, കരുവന്നൂർ യൂണിറ്റ് പ്രസിഡണ്ട് മണിലാൽ, കാട്ടൂർ യൂണിറ്റ് ട്രഷറർ ജയേഷ്, ജയൻ എ സി , രാധാകൃഷ്ണൻ ദൃശ്യ എന്നിവർ സംസാരിച്ചു.



യൂണിറ്റിന് ഇൻ ചാർജ് ഷൈജു ഫോട്ടോ വേൾഡ് പതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സുനിൽ കുമാർ പ്രാർത്ഥനയും ജയൻ കെ സ്വാഗതവും, മേഖലാ കമ്മിറ്റിയംഗം സുധാകരൻ സൂര്യ അനുശോചനവും. ഇഗ്നേഷ്യസ് നന്ദിയും പറഞ്ഞു.



പുതിയ ഭാരവാഹികളായി പ്രസിഡന്റ് – ഇഗ്നേഷ്യസ്, സെക്രട്ടറി – സഞ്ജു, ട്രഷറർ – വിജിൻ
പി ആർ ഓ നിഖിൽ മെയ്യാട്ടിൽ എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page