ഇരിങ്ങാലക്കുട : വിദ്യോദയ ഇംഗ്ലീഷ് മീഡിയം എൽ.പി. സ്കൂളിൽ കേരള പിറവിയോടനുബന്ധിച്ച് അമ്മയും കുഞ്ഞും കേരളത്തനിമയും മത്സരം അരങ്ങേറുന്നു. നവംബർ 23 ശനിയാഴ്‌ച രാവിലെ 9.30 മുതൽ കാഞ്ഞിരത്തോട് ലെയിൻ സ്‌കൂൾ കാമ്പസ്സിലാണ് വേദി . കേരളത്തനിമയാർന്ന വേഷവിധാനം, കുഞ്ഞിന്റെ പ്രായപരിധി 3 മുതൽ 6 വയസ്സു വരെ ആണ്. സംഗീതത്തോടൊപ്പം റാംപ് വാക്ക്, വിധികർത്താക്കളുടെ ചോദ്യോത്തരവേള, കേരളീയത ഉൾക്കൊള്ളുന്ന അവതരണം (3 മിനിറ്റ്) എന്നിവ ഉൾപെടുന്നഹന് മത്സരം.
ആകർഷകമായ ക്യാഷ് അവാർഡ് നല്കുന്നുണ്ട് ഒന്നാം സമ്മാനം 5000 രൂപ രണ്ടാം സമ്മാനം 3000 രൂപ മൂന്നാം സമ്മാനം 2000 രൂപ . രജിസ്ട്രേഷൻ ഫീസ് Rs. 250 അവസാന തീയ്യതി നവംബര് 21 , പ്രവേശനം 50 പേർക്ക് മാത്രം. വിശദ വിവരങ്ങൾക്ക് : 7025437299, 9846401698
സ്കൂൾ മാനേജർ വി പി രാമചന്ദ്ര മേനോൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ഹേമ ദിനേശ്, പ്രോഗ്രാം കോഡിനേറ്റർ ഷിജി ജാക്സൺ, പിടിഎ പ്രസിഡന്റ് സന്തോഷ് കൃപ, പിടിഎ വൈസ് പ്രസിഡണ്ട് ഹരിത ഉണ്ണികൃഷ്ണൻ എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന് വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive