ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ആതിഥ്യം വഹിച്ച ആർട്സ് കേരള കലോത്സവത്തിന് വർണ്ണാഭമായ സമാപനം. സംഘനൃത്തവും നാടൻപാട്ടും തിരുവാതിരക്കളിയുമായിരുന്നു ആയിരുന്നു ഈ വർഷത്തെ മത്സരയിനങ്ങൾ.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് പുനഃസംഘടിപ്പിച്ച ആർട്സ് കേരള മത്സരം ഓരോ വർഷവും കൂടുതൽ മത്സര ഇനങ്ങൾ ഉൾപ്പെടുത്തി കേരളത്തിലെ മുഴുവൻ കളലയങ്ങളെയും പങ്കെടുപ്പിച്ച് തുടരാനാണ് പദ്ധതിയെന്ന് സംഘടാകർ പറഞ്ഞു.
സംഘനൃത്തത്തിൽ ആതിഥേയരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഒന്നും രണ്ടും സ്ഥാനങ്ങളും ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജ് മൂന്നാം സ്ഥാനവും നേടി. മികച്ച ചമയത്തിനുള്ള രാമേട്ടൻ പുരസ്കാരം ക്രൈസ്റ്റ് കോളേജ് സ്വന്തമാക്കി.
ഗ്രൂപ്പ് ഡാൻസ് മത്സരത്തിൽ വിജയികൾക്ക് ശ്രീ കെ പി ജോൺ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 30,000 രൂപ ക്യാഷ് അവാർഡും നൽകി. രണ്ടാം സമ്മാനമായി 20,000 രൂപയും ശ്രീമതി ലീല ജോൺ മെമ്മോറിയൽ ട്രോഫിയും മൂന്നാം സമ്മാനമായി പതിനയ്യായിരം രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. നാലും അഞ്ചും സ്ഥാനങ്ങൾ എത്തിയ ടീമുകൾക്ക് ക്യാഷ് അവാർഡും (10,000, 5000 രൂപ ) സർട്ടിഫിക്കറ്റുകളും ലഭിച്ചു.
നാടൻപാട്ട് മത്സരത്തിൽ തൃശ്ശൂർ എസ് ആർ വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് പെർഫോമിംഗ് ആർട്സ് ഒന്നാം സ്ഥാനം നേടി. ക്രൈസ്റ്റ് കോളേജ്, തൃശ്ശൂർ സെൻറ് തോമസ് കോളേജ് എന്നീ കലാലയങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഒന്നാം സമ്മാനമായി ശ്രീ കെ എൽ ആൻ്റോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 20,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി. രണ്ടാം സമ്മനമായി ശ്രീമതി സെലിൻ ആൻ്റോ ട്രോഫിയും 15,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും, മൂന്നാം സ്ഥാനത്ത് എത്തിയ ടീമിന് വിജു ആൻ്റോ ട്രോഫിയും 10,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കട്ടും സമ്മാനിച്ചു.
തിരുവാതിരക്കളിയിൽ ആദ്യ രണ്ടുസ്ഥാനങ്ങളിൽ എത്തിയത് ക്രൈസ്റ്റ് കോളേജിൻ്റെ ടീമുകളാണ്. മൂന്നാം സ്ഥാനം തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളജിന് ലഭിച്ചു. വിജയികൾക്ക് ഫ്യൂച്ചർ വെൽത്ത് ഗ്രൂപ്പ് സ്പോൺസർ ചെയ്യുന്ന ട്രോഫികൾക്കൊപ്പം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ വരുന്ന ടീമുകൾക്ക് സമ്മാനമായി യഥാക്രമം 20,000, 15,000, 10,000 രൂപ സമ്മാനമായി നൽകി.

സമാപന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഫാദർ ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. സമ്മാനദാനത്തോടെ ആർട്സ് കേരള കലാമേളക്ക് തിരശീല വീണു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

