മുരിയാട് : അരുണാചൽ സ്റ്റേറ്റ് റൂറൽ ലൈവ് ലി ഹുഡ് മിഷന്റെ നേതൃത്വത്തിൽ മുരിയാട് ഗ്രാമപഞ്ചായത്തിൽ സന്ദർശനം നടത്തി. ഗ്രാമപഞ്ചായത്തിന്റെ ഘടന, പ്രവർത്തന രീതി, വിവിധ കമ്മിറ്റികളുടെ പ്രവർത്തനം, സിഡിഎസ് മായുള്ള സംയോജനം എന്നീ വിഷയങ്ങൾ മനസ്സിലാക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പുതാപ് മുഗ്ലി , തമർ ബാകി, കോജ് യന എന്നിവർ നയിക്കുന്ന 24 അംഗങ്ങളാണ് സന്ദർശനം നടത്തിയത്.
പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പള്ളി പഞ്ചായത്തിലെ വിവിധ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. കൂടാതെ ആസൂത്രണസമിതി ഉപാധ്യക്ഷൻ പ്രൊഫസർ ബാലചന്ദ്രൻ ആസൂത്രണ സമിതി അംഗം ഡോക്ടർ കേസരിമേനോൻ എന്നിവർ പഞ്ചായത്തിന്റെ വിവിധ പ്രവർത്തനങ്ങൾ പങ്കുവെച്ചു.
കുടുംബശ്രീ ഗ്രാമപഞ്ചായത്തുമായുള്ള സംയോജനം, ഗ്രാമപഞ്ചായത്തിന്റെ പദ്ധതി ആസൂത്രണം, പ്രവർത്തനരീതി എന്നീ വിഷയങ്ങൾ വിശദീകരിക്കുകയും അംഗങ്ങളുമായി സംവദിക്കുകയും ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത് , എ എസ് സുനിൽകുമാർ, നിജി വത്സൻ, മണി സജയൻ, കെ വൃന്ദ കുമാരി ,ജിനി സതീശൻ,സേവിയർ ആളൂക്കാരൻ, നികിത അനൂപ്, റോസ്മി ജയേഷ്, നിത അർജ്ജുനൻ, ശ്രീജിത്ത് പട്ടത്ത് സിഡിഎസ് ചെയർപേഴ്സൺ സുനിത രവി, സിഡിഎസ് ഭാരവാഹികൾ, സെക്രട്ടറി കെ പി ജസീന്ത ,തുടങ്ങിയവർ പങ്കെടുത്തു.
എഡിഎംസി രാധാകൃഷ്ണൻ പ്രോഗ്രാം കോർഡിനേറ്റർ മായ ശശിധരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com