വൈദ്യുതി നിരക്ക് വർധന – യൂത്ത് കോൺഗ്രസ്സിന്റെ ചൂട്ട് കത്തിച്ചുള്ള പ്രതിഷേധം അരങ്ങേറി

ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി നിരക്ക് വർദ്ധനവിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരന്റെ അധ്യക്ഷതയിൽ നടന്ന പ്രധിഷേധ സമരം ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് അസറുദ്ധീൻ കളക്കാട്ട് ഉദ്‌ഘാടനം ചെയ്തു.

നിയോജക മണ്ഡലം ഭാരവാഹികളായ അജയ് യു മേനോൻ, വിനു ആന്റണി, എബിൻ ജോൺ, മണ്ഡലം പ്രസിഡണ്ടുമാരായ ജോമോൻ മണാത്ത്, ശരത്ത് ദാസ്, സഞ്ജയ് ബാബു, ജസ്റ്റിൻ ജോൺ മുൻ മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലൻ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page