ശ്രീ കൂടൽമാണിക്യം സായാഹ്നകൂട്ടായ്മ അഷ്ടമി രോഹിണി ഫോട്ടോ കോണ്ടെസ്റ്റിന്റെ സമ്മാനദാന ചടങ്ങ് നടത്തി

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം സായാഹ്നകൂട്ടായ്മ അഷ്ടമി രോഹിണിയോട് അനുബന്ധിച്ഛ് നടത്തിയ ഫോട്ടോ കോണ്ടെസ്റ്റിന്റെ സമ്മാനദാന ചടങ്ങ് നടത്തി. കൂടൽമാണിക്യം കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടന്ന ചടങ്ങ് ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി ഉദ്ഘാടനം നിർവഹിച്ചു . കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി ആശാൻ മുഖ്യാതിഥിയായിരുന്നു.

ടൈറ്റിൽ വിന്നർ ധീമഹി കെ , രണ്ടാം സമ്മാനം ധനവിക ജിതിൻ മൂന്നാം സമ്മാനം തന്വിഹ രാകേഷ്, സ്റ്റൈലിഷ് രാധ വിജയി വൈദേഹി ആർ നായർ, സ്റ്റൈലിഷ് കൃഷ്ണ വിജയി ധേയനി കെ, ഫോട്ടോ കോണ്ടെസ്റ്റിൽ പങ്കെടുത്ത് പ്രോത്സാഹന സമ്മാനാർഹരായ എല്ലാവരും ശ്രീ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി, സദനം കൃഷ്ണൻകുട്ടി ആശാൻ എന്നിവരിൽ നിന്നും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

ചടങ്ങിൽ കേന്ദ്ര ലളിതകലാ അക്കാഡമി പുരസ്‌കാര ജേതാവായ സദനം കൃഷ്ണൻകുട്ടി ആശാനെ ചടങ്ങിൽ കൂടൽമാണിക്യം ഗണപതി ക്ഷേത്രം മേൽശാന്തി കൂടപ്പുഴ പരമേശ്വരൻ നമ്പൂതിരി ആദരിച്ചു.

ശ്രീ കൂടൽമാണിക്യം സായാഹ്നകൂട്ടായ്മ പ്രവർത്തകൻ ഷിജു എസ് നായർ സ്വാഗതവും, സുമേഷ് കെ നായർ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page