അംഗനവാടികൾക്ക് ബേബി ബെഡ് വിതരണം ചെയ്ത് മുരിയാട് ഗ്രാമപഞ്ചായത്ത്

ആനനന്ദപുരം : മൂന്നാം നുറു ദിന പദ്ധതിയുടെ ഭാഗമായി അംഗനവാടികൾ ശിശു സൗഹ്രദമാക്കുന്നതിന്റെ ഭാഗമായി ബേബി ബെഡുകൾ വിതരണം ചെയ്തു. ആനനന്ദപുരം – അമൃതം അംഗനവാടിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി പദ്ധതി ഉദ്‌ഘാടനം ചെയ്തു. ക്ഷേമകാര്യ സമിതി ചെയർ പെഴ്സൺ സരിതാ സുരേഷ് അധ്യക്ഷത വഹിച്ചു

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ യു വിജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർമാരായ തോമസ് തൊകലത്ത്.സുനിൽകുമാർ , നിജി വത്സൻ ,ജിനി സതീശൻ ശ്രീജിത്ത് പട്ടത്ത്. നിത അർജുനൻ ഐ സി ഡി എസ് സൂപ്പർവൈസർ അൻസ എബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മുരിയാട് ഗ്രാമപഞ്ചായത്തിലെ 25 അംഗനവാടികൾക്കായി കൊയർഫെഡിൽ നിന്നും 80 ബേബി ബെഡ്കളാണ് പഞ്ചായത്തിന്റെ 100 ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം നടത്തുന്നത്.

ചടങ്ങിൽ അംഗനവാടി ടീച്ചർമാർ , almsc അംഗങ്ങൾ. മുരിയാട് ഗ്രാമപഞ്ചായത്ത് പ്ലാൻ കോഡിനേറ്റർ ഹരീഷ് രക്ഷിതാക്കൾ . ക്രൈസ്റ്റ് കോളേജിലെ സാമൂഹ്യപ്രവർത്തക വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page