ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ളവർ എൽ.പി സ്കൂളിൽ സീഡ് ബോൾ നൽകി കൊണ്ട് ലോക പരിസ്ഥിതി ദിനത്തിൽ വിശിഷ്ടാതിഥികളെ സ്വീകരിച്ചു. മുൻ പി.ടി.എ പ്രസിഡന്റും കൗൺസിലറുമായിരുന്ന പി വി ശിവകുമാർ വ്യക്ഷതൈ നട്ടുകൊണ്ട് ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. പ്ലാസ്റ്റിക് ഉപയോഗവും അതുമൂലം പരിസ്ഥിതിയ്ക്ക് ഉണ്ടാകുന്ന ദോഷങ്ങളും എന്ന വിഷയത്തെക്കുറിച്ച് കുട്ടികൾക്ക് സന്ദേശം നൽകി.
സ്കൂൾ ജൈവ വൈവിധ്യ മാഗസിൻ സ്കൂൾ ഹെഡ്മിസ്ട്രസ് സി. റിനറ്റ് സി എം സി, പി.വി ശിവകുമാറിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു.പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. സ്കൂൾ ഹെഡ്മിസ്ട്രസ് സി. റിനറ്റ് CMC, സി. ആൽഫിൻ CMC, റെനി ആന്റണി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive