ഇരിങ്ങാലക്കുട : വിദ്യാർത്ഥികളിൽ ശാസ്ത്ര ബോധവും ശാസ്ത്രാഭിരുചിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ഓട്ടോണമസും ഇ.കെ.എൻ വിദ്യാഭ്യാസ കേന്ദ്രവും സംയുക്തമായി ” ദൈനം ദിന ജീവിതത്തിലെ രസതന്ത്രം” എന്ന വിഷയത്തിൽ ക്ലാസ് നടത്തി. സെന്റ് ജോസഫ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ അഞ്ജന ഉദ്ഘാടനം നിർവഹിച്ചു.
സെന്റ് ജോസഫ് കോളേജ് രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. മനോജ് എ. എൽ ആണ് ക്ലാസ്സ് നയിച്ചത്. ഇ കെ എൻ കേന്ദ്രം പ്രസിഡന്റ് ഡോ. മാത്യു പോൾ ഊക്കൻ, ഡോ. സോണി ജോൺ, ഡോ. എസ് ശ്രീകുമാർ, മായ കെ എന്നിവർ സംസാരിച്ചു. ഇരിങ്ങാലക്കുടയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി വിദ്യാർത്ഥികൾ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

