ഇരിങ്ങാലക്കുട : സാംസ്കാരിക പൈതൃകത്തെ അറിയുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന സന്ദേശം പകർന്നുകൊണ്ട് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ പൈതൃക ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആര്ട്ട് ആൻഡ് സുൽറ്റ്ൽ ഹെറിറ്റേജ് (INTACH) മായി സഹകരിച്ചു കൊണ്ട് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ പൈതൃക ക്ലബ് 2024-25 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രശസ്തനായ മോട്ടിവേറ്ററും പ്രാസംഗികനുമായ മാസ്റ്റർ ബെഞ്ചമിൻ പി ജോബി മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ സി നന്ദകുമാർ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ് എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി വി രാജൻ, അധ്യാപകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com