വിദ്യാഭ്യാസ കലണ്ടർ പുന:ക്രമീകരിക്കണം എന്നാവശ്യപ്പെട്ട് കെ.എസ്.ടി.എ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : കെ.എസ്.ടി.എ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ധർണ്ണ നടത്തി. വിദ്യാഭ്യാസ കലണ്ടർ പുന:ക്രമീകരിക്കുക എന്നതായിരുന്നു പ്രധാന മുദ്രാവാക്യം.

ജില്ലാ ജോയിന്റ്. സെക്രട്ടറി ടി.എസ് സജീവൻ ധർണ്ണ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് കെ.ആർ സത്യപാലൻ അദ്ധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടിവ് അംഗം കെ.കെ താജുദീൻ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി വിദ്യ കെ.എൻ സ്വാഗതവും ജ്യോതിഷ് നന്ദിയും രേഖപ്പെടുത്തി. വിവിധ വിദ്യാലയങ്ങൾ, ഇരിങ്ങാലക്കുട ബി.ആർ.സി, വെള്ളാങ്കല്ലൂർ ബി.ആർ.സി എന്നിവിടങ്ങളിലെ അധ്യാപകർ പങ്കെടുത്തു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page