ഇരിങ്ങാലക്കുട : ദീർഘദൂര ബസ്സുകളുടെ സമയവിവര പട്ടിക ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ പ്രദർശിപ്പിക്കുക എന്ന യാത്രക്കാരുടെ വളരെക്കാലമായുള്ള ആവശ്യം അടുത്ത യോഗത്തിന് മുമ്പ് നടപ്പാവുമെന്ന് താലൂക്ക് വികസനസമിതിയോഗം പ്രത്യാശ പ്രകടിപ്പിച്ചു.
മുകുന്ദപുരം താലൂക്ക് വികസന സമിതിയുടെ 179-ാമത് യോഗം ശനിയാഴ്ച മുകുന്ദപുരം താലൂക്ക് കോൺഫറൻസ് ഹാളിൽ ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയുടെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ വിവിധ ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മുകുന്ദപുരം തഹസിൽദാർ സിമീഷ് സാഹു കെ.എം. യോഗത്തെ സ്വാഗതം ചെയ്തു.
സംസ്ഥാനപാത വികസനത്തിൻ്റെ ഭാഗമായി പലയിടത്തും പൊളിച്ചിട്ടിരിക്കുന്ന തൃശ്ശൂർ- കൊടുങ്ങല്ലൂർ റൂട്ടിലെ ബസ്സുകളുടെ അമിതവേഗതയും മത്സരയോട്ടവും യോഗത്തിൽ ചർച്ചാവിഷയമായി. പോലീസ് വകുപ്പിൻ്റെയും മോട്ടോർവാഹനവകുപ്പിൻറെയും നേതൃത്വത്തിൽ, ഗതാഗതപരിഷ്കാരവുമായി ബന്ധപ്പെട്ട ഒരുസ്ഥിരം സംവിധാനം റോഡ് പണിതീരുന്നതുവരെ പ്രദേശത്ത് ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത യോഗം ചൂണ്ടിക്കാണിച്ചു.
കാട്ടൂർ സിഡ്കോ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഏതാനും സ്ഥാപനങ്ങൾ രാസപദാർത്ഥങ്ങൾ പുറന്തള്ളുന്നതുമായി ബന്ധപ്പെട്ട പരാതിയിൽ പ്രസ്തുത വ്യവസായ പ്രദേശത്ത് നടക്കുന്ന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള അധികാരം ഗ്രാമപഞ്ചായത്തുകൾക്കില്ലാത്തതായി വ്യവസായവകുപ്പും ഉൾപ്പെട്ട യോഗത്തിലെ ചർച്ചയിൽ വ്യക്തമായി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com