പറപ്പൂക്കര : പറപ്പൂക്കര പഞ്ചായത്ത്, എട്ടാം വാർഡിൽ ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയായ നെല്ലായി പന്തല്ലൂർ സ്വദേശി ചേന്ദമംഗലത്ത് വീട്ടിൽ പോൾസൺ (41) എന്നയാളെ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പനക്കായി സൂക്ഷിച്ചതിന് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.
തിരഞ്ഞെടുപ്പ് ദിവസം ഉച്ചക്ക് ശേഷം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 17 ½ ലിറ്ററോളം വിദേശമദ്യം പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
കൊടകര പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ദാസ് പി കെ, എസ് ഐ കൃഷ്ണ പ്രസാദ് എം ആർ, ജി എ എസ് ഐ ഷീബ, ജി എസ് സി പി ഒ മാരായ അജി, സജീഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

