ആര് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അവര്‍ ഒരുകാരണവശാലും രക്ഷപ്പെടരുത്, അതിജീവിതയ്ക്ക് നീതി ലഭിക്കണം – നടന്‍ ടൊവിനോ തോമസ്

ഇരിങ്ങാലക്കുട : നടിയെ ആക്രമിച്ച കേസില്‍ ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണമെന്ന് നടന്‍ ടൊവിനോ തോമസ് ഇരിങ്ങാലക്കുട വാർഡ് 22 ലെ ബൂത്തായ ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു താരം.

അതിജീവിതയ്ക്ക് നീതി ലഭിക്കുകയാണ് പ്രധാനമെന്നും ടൊവിനോ പറഞ്ഞു. ടോവിനോയുടെ ഇരിങ്ങാലക്കുട വീടിനടുത്തുള്ള ബൂത്തിലേക്ക് ഉച്ചക്ക് കുടുംബസമേതം നടന്നെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

‘കേസില്‍ സര്‍ക്കാര്‍ അപ്പീലിന് പോകുന്നത് നല്ല കാര്യമാണ്. അല്ലാതെ ഞാനെന്താ പറയുക. ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് (മാധ്യമപ്രവര്‍ത്തകര്‍ക്ക്) അറിയാവുന്നത്ര പോലും ചിലപ്പൊ എനിക്ക് അറിയില്ലായിരിക്കും. അതിജീവിതയ്ക്ക് നീതി ലഭിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം.’ -ടൊവിനോ പറഞ്ഞു.

‘നമ്മള്‍ കേസ് ഫയലും കണ്ടിട്ടില്ല, കൃത്യം നടക്കുന്നതും നേരിട്ട് കണ്ടിട്ടില്ല. അതുകൊണ്ട് കോടതിവിധിയെ നമ്മള്‍ വിശ്വസിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. അതിനപ്പുറത്തേക്ക് എന്തെങ്കിലുമുണ്ടെങ്കില്‍, ഞാനും കാത്തിരിക്കുകയാണ്. ആര് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അവര്‍ ഒരുകാരണവശാലും രക്ഷപ്പെടരുത്.’ -ടൊവിനോ പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page