ഇരിങ്ങാലക്കുടയിൽ കുഴികളില്ലാത്ത റോഡ് വാഗ്‌ദാനം ചെയ്‌ത്‌ 31-ാം വാർഡിൽ സ്വതന്ത്ര വികസന മുന്നണി സ്ഥാനാർത്ഥി പ്രീതി ഷാജു

ഇരിങ്ങാലക്കുട : തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് അടുത്തതോടെ ഏവരുടെയും ശ്രദ്ധ പ്രധാന മുന്നണി സ്ഥാനാർത്ഥികളിൽ ഒതുങ്ങുമ്പോൾ വ്യത്യസ്തമായ വികസന കാഴ്ചപ്പാടോടെ സ്വതന്ത്ര സ്ഥാനാർത്ഥികളുടെ രംഗപ്രവേശവും ചർച്ചയാകുന്നു.

ഇരിങ്ങാലക്കുടയിൽ കുഴികളില്ലാത്ത റോഡ് വാഗ്‌ദാനം ചെയ്‌ത്‌ 31-ാം വാർഡിൽ (ക്രൈസ്റ്റ് കോളേജ് ) സ്വതന്ത്ര വികസന മുന്നണി സ്ഥാനാർത്ഥി പ്രീതി ഷാജുവിന്റെ രംഗപ്രവേശം ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. ക്രൈസ്റ്റ് കോളേജിന് സമീപമുള്ള പ്രദേശവാസികളുടെ നേതൃത്വത്തിൽ ആണ് സ്വതന്ത്ര വികസന മുന്നണി രൂപീകരിച്ചത്.

ക്രൈസ്റ്റ് വിദ്യാനികേതൻ സ്‌കൂൾ റോഡ്, മാസ് തിയറ്റർ റോഡ്, ക്രൈസ്റ്റ് കോളേജ് റോഡ്, ബൈപ്പാസ് റോഡ് തുടങ്ങി വാർഡിലെ പ്രധാന റോഡുകളെല്ലാം മൂന്നുവർഷമായി തകർന്നു കിടക്കുമ്പോഴാണ് അവസരം തന്നാൽ തൻ്റെ വാർഡിൽ റോഡിൽ കുഴികൾ ഉണ്ടാവില്ല എന്നുള്ള പ്രഖ്യാപനം. നഗരസഭാ ഫണ്ട് അനുവദിച്ചില്ലെങ്കിൽ കിട്ടുന്ന ഓണറേറിയം കുഴികളടക്കാൻ ഉപയോഗിക്കുമെന്നും പ്രീതി ഷാജു പറഞ്ഞു.

താൻ വിജയിക്കുന്നതോടൊപ്പം തന്റെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റിയിൽ Mobile Taring Unit കൊണ്ടുവന്ന് റോഡിൽ രൂപംകൊള്ളുന്ന കുഴികൾ 24 മണിക്കൂറിനുള്ളിൽ Tar ചെയ്യുന്നതിനുള്ള സംവിധാനം കൊണ്ടുവരും, എന്നിവയാണ് വാഗ്ദാനങ്ങൾ .

അടിസ്ഥാന മേഖലയിൽ വളരെ പുറകിൽ നിൽക്കുന്ന നഗരസഭയുടെ റോഡുകൾ കൂടാതെ തെരുവു വിളക്കുകൾ, പുല്ലുവെട്ട്, മഴക്കാലപൂർവ്വ ശുദ്ധീകരണം എന്നീ മേഖലകളിലുള്ള ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനും, തകർന്നുകിടക്കുന്ന ബൈപ്പാസ് റോഡ്, വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ഫിഷ് മാർക്കറ്റ് , അറവുശാലയില്ലാത്ത ഇരിങ്ങാലക്കുട, ഇരിങ്ങാലക്കുടക്ക് തനതായ കുടിവെള്ള പദ്ധതി, നിർമ്മാണം തുടങ്ങാത്ത പൂതംകുളം ബ്രദർ മിഷൻ റോഡ്, ചോർന്നൊലിക്കുന്ന പ്രിയദർശിനി ഹാൾ അങ്ങനെ പദ്ധതിവിഹിതം പോലും ചിലവഴിക്കാൻ അറിയാത്ത അവസ്ഥകൾക്ക് മാറ്റം ഉണ്ടാക്കാൻ ഉള്ള പോരാട്ടത്തിനാണ് ക്രൈസ്റ്റ് കോളേജിന് സമീപമുള്ള പ്രദേശവാസികളുടെ നേതൃത്വത്തിൽ സ്വതന്ത്ര വികസന മുന്നണി രൂപീകരിച്ചത്.

വികസനങ്ങളോട് സമഭാവനയുള്ളവർ മറ്റു വാർഡുകളിലും മത്സരത്തിനുണ്ടാകും. അത് രണ്ടാംഘട്ടത്തിൽ പ്രഖ്യാപിക്കുമെന്ന് കോർഡിനേറ്റർമാരായ ഡേവിസ് ഊക്കൻ, മാത്യു ജോർജ് മാളിയേക്കൽ, സക്കീർ ഒലക്കൂട്ട്, തോംസൺ ചിരിയങ്കണ്ടത്ത്, ഷാജു എബ്രഹാം കണ്ടംകുളത്തി, വിജു വർഗീസ് അക്കരക്കാരൻ, നന്ദകുമാർ വെള്ളിയാട്ട്, അമ്പിളി തോംസൺ, ഷമി സക്കീർ, ജുവൽ മാത്യു. സ്വ‌പ്ന പള്ളിക്കര, ജിജി വിജു വർഗീസ് എന്നിവർ അറിയിച്ചു.

കേരളത്തിലെ ആദ്യകാല നഗരസഭകളിൽ ഒന്നായ ഇരിങ്ങാലക്കുട നഗരസഭ ‘വികസന മുന്നേറ്റത്തിലേക്ക്’ എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര വികസന മുന്നണി രൂപീകരിച്ചു. പദ്ധതിവിഹിതം നടപ്പിലാക്കുന്ന കാര്യത്തിൽ കേരളത്തിലെ ഏറ്റവും മോശം നഗരസഭ എന്ന അവസ്ഥ, കഴിഞ്ഞ പത്തുവർഷമായി പലപ്പോഴും ഇരിങ്ങാലക്കുടയെ തേടിയെത്തിയതിന് മാറ്റം വരുത്തിക്കൊണ്ട്, വികസന പദ്ധതികൾ ഇച്ഛാശക്തിയോടുകൂടി നടപ്പിലാക്കുന്നതിനുള്ള കർമ്മരേഖയാണ് സ്വതന്ത്ര വികസന മുന്നണി ആവിഷ്‌കരിച്ചിട്ടുള്ളത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page