കല്ലേറ്റുംകര : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി ജില്ലയിലെ 21 തദ്ദേശസ്ഥാപനങ്ങളുടെ സംവരണപ്പട്ടിക നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. ജില്ലാ തിരഞ്ഞെടുപ്പുദ്യോഗസ്ഥൻ കൂടിയായ കൂടിയായ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്. പട്ടികജാതി, പട്ടികജാതി വനിത, വനിത എന്നീ വിഭാഗങ്ങൾക്കായുള്ള വാർഡുകളാണ് നിശ്ചയിച്ചത്. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ആളൂർ പഞ്ചായത്തിൽ സംവരണ വാർഡുകളായി.
ആളൂർ പട്ടികജാതി സ്ത്രീസംവരണം: 16-താഴേക്കാട്, 19-കിഴക്കേ തിരുത്തിപ്പറമ്പ് പട്ടികജാതി സംവരണം: 10-പടിഞ്ഞാറേ തിരുത്തിപ്പറമ്പ്.
വനിതാ സംവരണം: 2-വടക്കുംമുറി, 3-കല്ലേറ്റുംകര നോർത്ത്, 5-കദളിച്ചിറ, 8-വെള്ളാഞ്ചിറ, 11-കാരൂർ, 14-കൊമ്പൊടിഞ്ഞാമാക്കൽ വെസ്റ്റ്, 18-ഷോളയാർ, 21-മാനാട്ടുകുന്ന്, 22-കാരാക്കുളം, 23-കല്ലേറ്റുംകര സൗത്ത്.
പട്ടികജാതി, പട്ടികജാതി വനിത, വനിത എന്നീ വിഭാഗങ്ങൾക്കായുള്ള വാർഡുകളാണ് നിശ്ചയിച്ചത്. നറുക്കെടുപ്പ് വ്യാഴാഴ്ച വരെ തുടരും. 18-ന് ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 21-ന് ജില്ലാ പഞ്ചായത്തിലേക്കുമുള്ള നറുക്കെടുപ്പും നടക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

