കന്യാസ്ത്രികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കണം – മാർ പോളി കണ്ണൂക്കാടൻ, കത്തിഡ്രൽ ഇടവക പ്രതിഷേധ റാലി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ചത്തിസ്ഗഡിലെ സിസ്റ്റർ മാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്നും കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കണമെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രൽ ഇടവക നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്.



പ്രതിഷേധ റാലി കിഴക്കേ പള്ളിയിൽ വച്ച് രൂപത വികാരി ജനറാൾ മോൺ. വിൽസൺ ഈരത്തറ ഫ്ലാഗ് ഓഫ് ചെയ്തു. ചന്തക്കുന്ന് ഠാണാ വഴി ബസ് സ്റ്റാൻഡിലെത്തി ടൗൺഹാളിൽ നടന്ന പ്രതിഷേധ സമ്മേളനം കത്തിഡ്രൽ വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.



ട്രസ്റ്റിമാരായ പി.ടി. ജോർജ്, സാബു ചെറിയാടൻ, തോമസ് തൊകലത്ത്, അഡ്വ.എം. എം. ഷാജൻ, കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ജോബി അക്കരക്കാരൻ, അസി. വികാരിമാരായ ഫാ. ഓസ്റ്റിൻ പാറക്കൽ, ഫാ. ബെൽഫിൻ കോപ്പുള്ളി, ഫാ. അന്റണി നമ്പളം, സിസ്റ്റർ. ജോസഫൈൻ, ടെൽസൺ കോട്ടോളി എന്നിവർ സംസാരിച്ചു.



സി.എം.സി. പ്രൊവിൻഷ്യൽ സുപ്പിരിയർ സിസ്റ്റർ. ധന്യ. സി.എം.സി. പ്രതിഞ്ജ ചൊല്ലി കൊടുത്തു. യുവജന പ്രതിനിധി ബെൻസൺ തോമസ് പ്രമേയം അവതരിപ്പുച്ചു. കത്തിഡ്രൽ ഇടവകയിലെ ആയിരത്തോളം വിശ്വാസികൾ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page