കാട്ടൂർ : സർഗ്ഗസാഹിതി എന്ന സാഹിത്യ സാംസ്കാരിക സംഘടന പ്രസിദ്ധീകരിച്ച ” സർഗ്ഗസാഹിതി- കവിത സംഗമം- 2026 ” എന്ന കാവ്യസമാഹാരത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിക്കുന്നു. കാട്ടൂർ കലാസദനം- സർഗ്ഗസംഗമം കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായി നടത്തിവരുന്ന സാഹിത്യ, സാംസ്കാരിക സദസ്സിൻ്റെ തുടർച്ചയായിട്ടാണ്, സമാഹാരം ചർച്ചചെയ്യുന്നത്.
സാംസ്കാരിക സദസ്സ് സാഹിത്യകാരൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരനും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ പി.കെ. ഭരതൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തുന്നതും ഡോ: ഷഹന ജീവൻലാൽ പുസ്തക പരിചയം നടത്തുന്നതുമാണ്.
ആഗസ്റ്റ് 16 ഞായർ രാവിലെ 9 -30 ന് കാട്ടൂർ ടി.കെ. ബാലൻ ഹാളിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. പ്രമുഖ സാംസ്കാരിക പ്രവർത്തകരും കവികളും ചടങ്ങിൽ പങ്കെടുക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



