ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണം – കത്തോലിക്ക കോൺഗ്രസ്

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസിന്റെ വാർഷികവും, 2022-25 കാലയളവിലെ ഭാരവാഹികൾക്കുള്ള ആദരവും, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയതായി കത്തോലിക്ക കോൺഗ്രസിലേക്ക് ചേർന്ന അംഗങ്ങൾക്കുള്ള അംഗത്വ വിതരണവും സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി.

കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് രഞ്ചി അക്കരക്കാരൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കത്തീഡ്രൽ വികാരിയും കത്തോലിക്ക കോൺഗ്രസ് ഡയറക്ടറുമായ ഫാ. ഡോ. ലാസർകുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ വച്ച് 2022-25 കാലയളവിലെ കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികളെ മൊമെൻ്റേനൽകി ആദരിക്കുകയുണ്ടായി, പുതിയതായി കത്തോലിക്ക കോൺഗ്രസിൽ ചേർന്ന അംഗങ്ങൾക്ക് ഡയറക്ടർ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.

കത്തീഡ്രൽ അസിസ്റ്റൻറ് വികാരി ഫാ. ആൻറണി നബളം, കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് നിയുക്ത പ്രസിഡൻറ് സാബു കൂനൻ, കത്തോലിക്ക കോൺഗ്രസ് ജോ.സെക്രട്ടറി എബ്രഹാം പള്ളിപ്പാട്ട് , കത്തോലിക്ക കോൺഗ്രസ് ട്രഷറർ വിൽസൺ കോമ്പാറക്കാരൻ, കത്തീഡ്രൽ ട്രസ്റ്റി ജോമോൻ തട്ടിൽ മണ്ടി, കേന്ദ്ര സമിതി പ്രസിഡൻറ് ജോമി ചേറ്റുപുഴക്കാരൻ, കത്തോലിക്ക കോൺഗ്രസ് വൈസ് പ്രസിഡൻറ് ജോസ് മാമ്പിള്ളി, കത്തോലിക്ക കോൺഗ്രസ് നിയുക്ത ട്രഷറർ ഡേവിസ് ചക്കാലക്കൽ, നിയുക്ത വൈസ് പ്രസിഡൻ്റ് ഷാജു അബ്രഹാം കണ്ടംകുളത്തി ബീന രാജേഷ് നിയുക്ത ജോ. സെക്രട്ടറി വർഗ്ഗീസ് ജോൺ തെക്കിനിയത്ത് വാർഷികാഘോഷ കമ്മിറ്റി പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി ജോ. കൺവീനർ മാത്യു ജോർജ് എന്നിവർ സംസാരിച്ചു.

ജനറൽ കൺവീനർ സെബി അക്കരക്കാരൻ സ്വാഗതവും നിയുക്ത സെക്രട്ടറി റോബി കാളിയങ്കര നന്ദി പറഞ്ഞു. ജെ.ബി.കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page