ഇരിങ്ങാലക്കുട : നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ ജാതി സെൻസസ് നടപ്പാക്കുന്ന കാര്യത്തിൽ രാഷ്ട്രീയ നേതൃത്വങ്ങൾ നിലപാട് വക്തമാക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന പ്രസിഡണ്ട് പി എ അജയഘോഷ് പറഞ്ഞു. ആളൂർ കുടുംബശ്രീ ഹാളിൽ ചേർന്ന യൂണിയൻ ജനറൽ കൗൺസിൽ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യലബ്ദിക്ക് ശേഷം നടത്തിവരുന്ന ദശവാർഷിക സെൻസസിടൊപ്പം ഇത്തവണ ജാതി സെൻസസും നടപ്പാക്കുവാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ദലിത് ആദിവാസി മതന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹ്യനീതിയുടെ അടിത്തറയാണ് ജാതി സെൻസസ്. അധികാരത്തിന്റെയും വിഭവങ്ങളുടെയും പങ്കുവെക്കലിൽ എവിടെയാണ് ഈ വിഭാഗങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതിൻ്റെ നേർച്ച ചിത്രമാണ് ജാതി സെൻസസിലൂടെ ലഭ്യമാകാൻ പോകുന്നത്.
കേവലമായ വന്യജീവി അതിക്രമങ്ങളിലും വിവാദങ്ങളിലും മുങ്ങിപ്പോകേണ്ടതല്ല ഈ ഉപതിരഞ്ഞെടുപ്പ്. ജാതി സെൻസസ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മുന്നണികൾ തമ്മിലുള്ള പ്രധാന മത്സരമാണ് നടക്കുന്നത്. രാഷ്ട്രീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പിൽ ദുർബല വിഭാഗങ്ങളെ സാമൂഹിക നീതിയുടെ വിഷയം ചർച്ച ചെയ്യുവാൻ രാഷ്ട്രീയ നേതൃത്വം തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യൂണിയൻ പ്രസിഡണ്ട് വി കെ ബാബു അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ഉപാധ്യക്ഷൻ പി എൻ സുരൻ യോഗം ഉദ്ഘാടനം നിർവഹിച്ചു. നേതാക്കളായ വി കെ സുമേഷ്, തങ്കമണി പരമു, അമ്മിണി ചന്ദ്രൻ, കെ സി ഷാജി, തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive