ഇരിങ്ങാലക്കുട : കാരുകുളങ്ങര എൻ.എസ്.എസ് കരയോഗം പുതിയതായി തിരഞ്ഞെടുത്ത അംഗങ്ങളുടെ സത്യപ്രതിജ്ഞയും എസ്.എസ്.എൽ.സി, പ്ലസ് ടു, ഡോക്ടറേറ്റ് എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങ് കാരുകുളങ്ങര നൈവേദ്യം ഹാളിൽ നടന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡന്റ് പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ സുജ സഞ്ജീവ് കുമാർ സ്വാഗതം പറഞ്ഞു. നന്ദകുമാർ, സുധീർ ചാക്യാട്, രാജേഷ് നെല്ലിക്കൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . ഇ കൃഷ്ണകുമാർ നന്ദി പറഞ്ഞു.
കാരുകുളങ്ങര എൻ.എസ്.എസ് കരയോഗം പുതിയതായി തിരഞ്ഞെടുത്ത ഭാരവാഹികൾ. പി. രാധാകൃഷ്ണൻ പ്രസിഡന്റ്, ജയറാം വി വൈസ് പ്രസിഡന്റ്, സുനിൽ കുമാർ ജോയിൻ സെക്രട്ടറി, നന്ദകുമാർ ഖജാൻജി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive