എസ്.എസ്.എൽ.സി, പ്ലസ് ടു ജേതാക്കളെ സി.പി.ഐ ആദരിച്ചു

ഇരിങ്ങാലക്കുട : സി.പി.ഐ തൃശൂർ ജില്ലാ സമ്മേളനം ജൂലൈ 11,12,13 തിയതിയിൽ നടക്കുന്നതിന്റെ ഇരിങ്ങാലക്കുട ലോക്കൽ തല സംഘാടക സമിതി രൂപീകരണ യോഗവും, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർഥികളെ ആദരിക്കൽ ചടങ്ങും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ്. പ്രിൻസ് ഉദ്‌ഘാടനംചെയ്തു.

സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെ എസ് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ: പി.ജെ.ജോബി, ബെന്നി വിൻസെന്റ്, അഡ്വ: രാജേഷ് തമ്പാൻ, വർദ്ധനൻ പുളിക്കൽ, ധനേഷ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ എസ്. പ്രസാദ്, കൺവീനർ ബെന്നി വിൻസെന്റ്, ട്രഷറർ രാജേഷ് തമ്പാൻ എന്നിവരുൾപ്പെടെ പതിനഞ്ച് അംഗ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page