ഇരിങ്ങാലക്കുട : കത്തിഡ്രൽ ദേവാലയത്തിൽ ദുഖ: വെള്ളി ദിനാചരണ പരിപാടികൾക്കിടയിൽ മാല മോഷണശ്രമം നടത്തിയ രണ്ട് സ്ത്രീകൾ പിടിയിലായി. തമിഴ് നാട് ദിണ്ഡിഖൽ സ്വദേശികളായ മുത്താത്ത (35), ശിങ്കമ്മാ (41) എന്നിവരാണ് പിടിയിലായത്. ദേവാലയത്തിന് പുറത്തുള്ള പന്തലിൽ ആരാധന നടക്കുന്നതിടെ മോഷണശ്രമം നടത്തുകയായിരുന്ന ഇവരെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഇരിങ്ങാലക്കുട എസ് എച്ച് ഓ അനീഷ് കരിമിന്റെ നേതൃത്വത്തിൽ അറസ്റ്റ് രേഖപെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി. മുൻപും സമാന രീതിയിൽ കേസുകളിൽ ഉൾപെട്ടവരാണ് പ്രതികൾ എന്ന് പോലിസ് പറഞ്ഞു.
.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com