അഹമ്മദാബാദ് : പ്രശസ്ത കൂടിയാട്ടം കലാകാരൻ സൂരജ് നമ്പ്യാർ സംവിധാനം ചെയ്ത് സൂരജ് നമ്പ്യാർ, കപില വേണു , ശങ്കർ വെങ്കടേശ്വരൻ എന്നിവർ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിലപ്പതികാരം കൂടിയാട്ടം അഹമ്മദാബാദിലെ അഭിവ്യക്തി ഫെസ്റ്റിവലിൽ നിറഞ്ഞ സദസ്സിനു മുമ്പിൽ അരങ്ങേറി.
ഇളങ്കോ അടികളുടെ മൗലിക ഗ്രന്ഥത്തെ അടിസ്ഥാനമാക്കി തമിഴിലാണ് ഈ കൂടിയാട്ടം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സംസ്കൃത നാടകാവതരണരൂപമായ കൂടിയാട്ടം തമിഴ് ഭാഷയിൽ അരങ്ങേറുന്നതിൻ്റെ ആദ്യാവതരണത്തിന് ആയിരത്തെഴുനൂറോളം പേർ വരുന്ന നിറഞ്ഞ സദസ്സ് സാക്ഷ്യം വഹിച്ചു. നവംബർ 20, 21, 22 തിയതികളിലായി മൂന്ന് അവതരണങ്ങളാണ് യു എൻ മേഹ്ത്ത ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അഭിവ്യക്തി ഫെസ്റ്റിവലിൽ ഉണ്ടാകുക.
കലാമണ്ഡലം രാജീവ്, കലാമണ്ഡലം സജികുമാർ എന്നിവർ മിഴാവിലും കലാനിലയം ഉണ്ണിക്കൃഷ്ണൻ ഇടയ്ക്കയിലും കാവ്യ ഹരീഷ് താളത്തിലും പശ്ചാത്തലമേകി. കലാമണ്ഡലം വൈശാഖ് ചുട്ടിയും ചമയവും തരുൺ ഭരത് അണിയറ ഏകോപനവും നിർവഹിച്ചു. ത്രിപുടി അവതരിപ്പിക്കുന്ന ഈ പരിപാടിയുടെ ഏകോപനവും നിർമ്മാണ നിയന്ത്രണവും അശ്വതി സരോജിനിയാണ് നിർവഹിക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

