കോണ്ടിനെൻ്റൽ ബീച്ച് സാമ്പോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി വെള്ളിമെഡൽ നേടിയ അൽബാബ് സെൻട്രൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷീഹാനെ ആദരിച്ചു

കാട്ടൂർ : മാനവികതയും മനുഷ്യത്വവും ഏത് സാഹചര്യത്തിലും കൈവിടാതെ കാത്തു സൂക്ഷിക്കുക എന്നത് ഓരോ പാരൻ്റെയും ധർമ്മമാണെന്ന് മുൻ കൃഷിമന്ത്രി വിഎസ് സുനിൽകുമാർ. സിംഗപ്പൂരിൽ നടന്ന കോണ്ടിനെൻ്റൽ ബീച്ച് സാമ്പോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി വെള്ളിമെഡൽ നേടിയ അൽബാബ് സെൻട്രൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷീഹാനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ അന്തർലീനമായ കഴിവുകൾ കണ്ടെത്തുന്നതിൽ വിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല എന്നും അദ്ദേഹം അഭിപ്രായപെട്ടു. സ്കൂകൂൾ ചെയർമാൻ പി.കെ. ബാവ ദാരിമി അധ്യക്ഷനായ ചടങ്ങിൽ കലാ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും മാനേജ്മെൻ്റ് പ്രതിനിധികളും മറ്റു വിശിഷ്ടാതിഥികളും പങ്കെടുത്തു.

മീലാദ് ആഘോഷത്തോടനുബന്ധിച്ച് നടത്തിയ റാലിയിൽ പ്രീ-കെ ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികളും സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികളും അധ്യാപകരും രക്ഷകർത്താക്കളും അണിചേർന്നു.

കുട്ടികളുടെ കലാപരിപാടികളും സ്‌കൂൾ അങ്കണത്തിൽ നടന്നു. പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർമാരായ ബെറ്റി വി.എ, ഷഹസിയ നാസർ എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ സ്കൂ‌ൾ പ്രിൻസിപ്പാൾ വിജിത ജിജേഷ് സ്വാഗതവും വൈസ് പ്രിൻസിപ്പാൾ റിനീഷ് കെ മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി.

Mohammed Sheehan, a class 10 student of Al Bab Central School, was felicitated for winning a silver medal for India at the Continental Beach Sambo Championship held at Singapore. 

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page