ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; നവാഗത സംവിധായകനുള്ള പ്രഥമ സി ആർ കേശവൻവൈദ്യർ മെമ്മോറിയൽ അവാർഡ് വിക്ടോറിയയുടെ സംവിധായിക ശിവരഞ്ജിനിക്ക്

ഇരിങ്ങാലക്കുട : ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എർപ്പെടുത്തിയ നവാഗത സംവിധായകനുള്ള സി ആർ കേശവൻവൈദ്യർ മെമ്മോറിയൽ അവാർഡ് വിക്ടോറിയ എന്ന ചിത്രത്തിൻ്റെ സംവിധായിക ജെ ശിവരഞ്ജിനിക്ക്. 25000 രൂപയും മൊമെൻ്റോയും അടങ്ങുന്നതാണ് പുരസ്കാരം .

റിട്ട ചീഫ് സെക്രട്ടറി കെ ജയകുമാർ ഐഎഎസ്, ഡോ സി ജി രാജേന്ദ്രബാബു, സി എസ് വെങ്കിടേശ്വരൻ എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. കേരളീയ സ്ത്രീ ജീവിതങ്ങൾ, ഭാവനകൾ, കാമനകൾ എന്നിവയിലൂടെയുള്ള ഒരു സൂക്ഷ്മ സഞ്ചാരമാണ് ശിവരഞ്ജിനിയുടെ ആദ്യ ചിത്രമായ വിക്ടോറിയയെന്നും സ്ത്രീ കഥാപാത്രങ്ങളെ ഇരയോ ഉപഭോഗ വസ്തുവോ ആയി മാത്രം അവതരിപ്പിച്ചു പോരുന്ന സിനിമാ വഴക്കങ്ങളെ ചിത്രം ഭേദിക്കുകയാണെന്നും ജൂറി വിലയിരുത്തി.

മാർച്ച് 16 ന് ഇരിങ്ങാലക്കുട മാസ് മൂവീസിൽ നടക്കുന്ന ആറാമത് ഇരിങ്ങാലക്കുട ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തിൽ എസ് വി പ്രൊഡക്സ് ചെയർമാൻ ഡോ സി കെ രവി അവാർഡ് ദാനം നിർവഹിക്കും. ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന സമാപന സമ്മേളനം മാധ്യമ പ്രവർത്തകൻ ശശികുമാർ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ അഖിലകേരള ലേഖനമൽസരത്തിലെ വിജയികൾക്ക് മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ്ജ് ഡി ദാസ് അവാർഡുകൾ സമ്മാനിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page