ക്ഷീരവികസന വകുപ്പ് മാധ്യമ പുരസ്കാരം സെബി മാളിയേക്കലിന്

ഇരിങ്ങാലക്കുട : സംസ്ഥാന ക്ഷീരവികസന വകുപ്പിൻ്റെ മികച്ച പത്രറിപ്പോർട്ടിനുള്ള മാധ്യമ പുരസ്കാരം ദീപിക തൃശൂർ യൂണിറ്റിലെ സീനിയർ സബ് എഡിറ്റർ സെബി മാളിയേക്കലിന് ലഭിച്ചു. 25000/ രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണു പുരസ്കാരം.

2024 മാർച്ച് മൂന്നിന് ബധിര ദിനത്തിൽ ദീപികയിൽ പ്രസിദ്ധീകരിച്ച ‘ ബധിരതയെ തോൽപ്പിച്ച പാൽപുഞ്ചിരി’ എന്ന റിപ്പോർട്ടാണ് സെബിയെ അവാർഡിന് അർഹനാക്കിയത്. ഈ മാസം 19 ന് കൊല്ലം ആശ്രാമം മൈതാനിയിൽ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കുമെന്ന് സെക്രട്ടറിയേറ്റിലെ പി ആർഡി ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.

സെബി മാളിയേക്കൽ കടുപ്പശേരി മാളിയേക്കൽ പരേതനായ പോൾസൻ്റെയും സെലീനയുടെയും മകനാണ്. അവിട്ടത്തൂരിലാണ് താമസം. ഭാര്യ: ആൻജിൽ ( കരൂപ്പടന്ന ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). മക്കൾ: അന്നതെരേസ് ( ആലുവ യുസി കോളജ് വിദ്യാർഥി ), ആഗ്നസ് മേരി (ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ എൽപി സ്കൂൾ വിദ്യാർഥി).

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page