പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രം വേലാഘോഷം ജനുവരി 27 ന് ആഘോഷിക്കും

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രം വേലാഘോഷം ജനുവരി 27 ചൊവ്വാഴ്ച ആഘോഷിക്കും. ജനുവരി 20 ചൊവ്വാഴ്ച കൊടിയേറ്റം, ജനുവരി 21 ബുധനാഴ്ച പ്രതിഷ്ഠാദിനം, ഫെബ്രുവരി മൂന്ന് ചൊവ്വാഴ്ച നടതുറപ്പ് എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ജനുവരി 21 ബുധനാഴ്ച പ്രതിഷ്ഠാദിനം, ജനുവരി 23 വെള്ളിയാഴ്ച പ്രാദേശിക പരിപാടികളായ ഭജൻസ്, നൃത്തനൃത്യങ്ങൾ, കരോക്കെ ഗാനമേ,ള.. ജനുവരി 24 ശനിയാഴ്ച പ്രാദേശിക കലാപരിപാടികളായ ഭക്തിഗാനസുധ, നൃത്തനൃത്യങ്ങൾ, കരോക്കെ ഗാനമേള.

ജനുവരി 25 ഞായറാഴ്ച വൈകിട്ട് 7 മണി മുതൽ ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് ഫോക് ഫിയ്സ്റ്റ. ജനുവരി 26 തിങ്കളാഴ്ച വൈകിട്ട് 7 മണി മുതൽ തിരുവനന്തപുരം സർഗ്ഗവീണയുടെ ബാലെ,ബ്രഹ്മാണ്ഡ നായകൻ.

വേലാഘോഷ ദിനമായ ജനുവരി 27 ചൊവ്വാഴ്ച വൈകിട്ട് 6 30 മുതൽ 7 ഗജവീരന്മാർ അണിനിരക്കുന്ന എഴുന്നള്ളിപ്പ്. 75ൽ പരം മേള കലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം. പ്രമാണം കല്ലൂർ ഉണ്ണികൃഷ്ണൻ മാരാർ. തുടർന്ന് വർണ്ണമഴ, കുതിരകളി.

ഡബിൾ തായമ്പക, കലാമണ്ഡലം വിവേക്, കലാമണ്ഡലം ശ്രീജിത്ത്. പുലർച്ചെ 4:30 മുതൽ 6:30 വരെ കൂട്ടിയെഴുന്നള്ളിപ്പ്. ക്ഷേത്രത്തിന്റെ കീഴടമായ കണ്ഠാര മുത്തപ്പൻ സന്നിധിയിൽ രാവിലെ 9 30 മുതൽ 10 30 വരെ കാഴ്ച ശീവേലി. ഫെബ്രുവരി മൂന്ന് ചൊവ്വാഴ്ച നടതുറപ്പും പൊങ്കാല സമർപ്പണവും.

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ആനന്ദൻ എടക്കാട്പറമ്പിൽ, സെക്രട്ടറി ബിജോയ് തൈവളപ്പിൽ, ഖജാൻജി ജോജി ജനാർദ്ദനൻ, വൈസ് പ്രസിഡണ്ട്മാരായ ഷാജൻ കൊറ്റായി വളപ്പിൽ, സതീഷ് എം എസ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page