ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി വികസന കുതിപ്പിൽ – ‘ബസ് ബേ കം ഓഡിറ്റോറിയ’ത്തിന് നവകേരള സദസിന്റെ ഭാഗമായി 3 കോടി രൂപ – പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം ഇരിങ്ങാലക്കുട കെഎസ്ആർടിസിയിൽ വൻ വികസന കുതിപ്പ് – ബസ് ബേ കം ഓഡിറ്റോറിയത്തിന് 3 കോടി രൂപ നവകേരള സദസിന്റെ ഭാഗമായുള്ള വികസനപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി അനുവദിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

ഇതുസംബന്ധമായ സർവ്വേ കഴിഞ്ഞതായും പി.ഡബ്ലിയൂ.ഡി യുടെ നേതൃത്വത്തില്‍ ഡ്രോയിങ് നടന്നു വരുന്നതായും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ പറഞ്ഞു. ഇരിങ്ങാലക്കുട കണ്ഠേശ്വരത്ത് സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി ബസ്റ്റാന്റിന്റെ വടക്കുവശത്താണ് ഈ നിർമ്മാണ പ്രവർത്തിക്കായി സ്ഥലം കണ്ടെത്തിയിരിക്കുന്നത് . അതിലിനോട് ചേർന്നുള്ള റോഡും ബസ് ബേ കം ഓഡിറ്റോറിയത്തിന് അനുകൂല സാഹചര്യമൊരുക്കുന്നു.



ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി യുടെ വികസനത്തിന് ഉപകാരപ്പെടുന്ന ഒരു നിർമ്മാണപ്രവർത്തിയാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ബസ് ബേ കം ഓഡിറ്റോറിയം കൊണ്ട് ഉദ്ദേശിക്കുന്നത് ഫ്ലോറിൽ ബസുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ഒന്നാം നിലയിൽ ഒരു ഓഡിറ്റോറിയവും ആണ്. കെഎസ്ആർടിസിക്ക് വരുമാനം ലഭിക്കത്തക്ക രീതിയിൽ ഈ ഓഡിറ്റോറിയം വാടകയ്ക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത് . ഇതുവഴി ഈ മേഖലയുടെ വികസനവും ഉറപ്പുവരുത്തുന്നു.


രണ്ടര ഏക്കർ സ്ഥലമുള്ള ഇരിങ്ങാലക്കുട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വികസന പ്രവർത്തനങ്ങൾക്ക് മതിയായ സ്ഥലം ബാക്കി നിൽപ്പുണ്ട് . നിലവിലെ ബസ്സ്റ്റാൻഡ് ബിൽഡിംഗ്, ഗ്യാരേജ്, റിട്ടയറിംഗ് റൂം, ലേഡീസ് കംഫർട്ട് സ്റ്റേഷൻ ഇപ്പോൾ ഉണ്ട് . കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ പദ്ധതിക്കുവേണ്ടി ഇരിങ്ങാലക്കുട യൂണിറ്റിലും അനുമതി കിട്ടാൻ ശ്രമിക്കുന്നതായി കെഎസ്ആർടിസി ഉദ്യോഗസ്ഥർ പറഞ്ഞു . ഇതിനുവേണ്ട സ്ഥല സൗകര്യങ്ങളെല്ലാം ഇപ്പോൾ നിലവിൽ ഉണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page