ഇരിങ്ങാലക്കുട : സമഗ്രശിക്ഷ കേരള ഇരിങ്ങാലക്കുട ബി.ആർ.സി യുടെ നേതൃത്വത്തിൽ “പൂത്തുമ്പിക്കൂട്ടം” എന്ന പേരിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടേയും രക്ഷിതാക്കളുടേയും സംഗമം നടത്തി.
സെന്റ്.ജോസഫ് കോളേജിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ബ്ലെസി നിർവഹിച്ചു. എ.ഇ.ഒ രാജീവ് എo. എസ് അധ്യക്ഷത വഹിച്ചു. ബി.പി.സി കെ.ആർ സത്യപാലൻ സ്വാഗതം പറഞ്ഞു. ഒരു ചിരി ഇരു ചിരി ബബർ ചിരി ഫെയിം മൃദുല സ്റ്റാൻലി, ജാൻസി പ്രിൻസ് എന്നിവർ മുഖ്യാതിഥികളായി. ഡയറ്റ് ഫാക്കൽറ്റി സനോജ് എം.ആർ ആശംസകൾ . നേർന്നു. സ്‌പെഷ്യൽ എഡ്യുക്കേറ്റർ സുജാത ആർ നന്ദി രേഖപ്പെടുത്തി.
കുട്ടികളും കോളേജിലെ എൻ.എസ്.എസ് വളണ്ടിയേഴ്സ് അവതരിപ്പിച്ച കലാപരിപാടികൾ ഉണ്ടായിരുന്നു. സംസ്ഥാന ജില്ല കലാ കായിക മേളയിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

