ഇരിങ്ങാലക്കുട : “അധിനിവേശത്തിനെതിരെ പൊരുതുന്ന പലസ്തീനൊപ്പം” പലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യമർപ്പിച്ചു കൊണ്ട് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി ഠാണാവിൽ നിന്നും ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്തേക്ക് സംഘടിപ്പിച്ച നൈറ്റ് മാർച്ച് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജാസിർ ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ വിഷ്ണു പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് അഖിൽ ലക്ഷ്മണൻ , എസ്‌എഫ്ഐ ഏരിയ സെക്രട്ടറി ദീപക് ദേവ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കെ.വി. വിനീത്, കെ.കെ.ശ്രീജിത്ത്, കെ.കെ.രാംദാസ്, ഒ.ജെ.ജോജി, നവ്യ കൃഷ്ണ, ഫിന്റോ പോൾസൺ, രാഹിൽ.കെ.ആർ, വി.ബി.നിധേഷ് തുടങ്ങിയവർ നേതൃത്വം നൽകി. ബ്ലോക്ക് സെക്രട്ടറി ഐ. വി. സജിത്ത് സ്വാഗതവും, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ. ഡി യദു നന്ദിയും പറഞ്ഞു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews