താഴേക്കാട് : ആളൂർ ഗ്രാമപഞ്ചായത്തിലെ കൊമ്പൊടിഞ്ഞാമാക്കൽ പത്താം നമ്പർ അങ്കണവാടിയിലെ അധ്യാപികയായിരുന്ന അൽഫോൻസ ടീച്ചർക്ക് യാത്രയയപ്പ് നൽകി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുഭാഷിണി രാജീവ് ഉദ്ഘാടനം ചെയ്തു. ശുഭം ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് റോസിലി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ കാവ്യ രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ധർമ്മരാജൻ സി.കെ. ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു. ആളൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രേഖ സന്തോഷ് ടീച്ചറെ ആദരിച്ചു.
പതിനഞ്ചാം വാർഡ് മെമ്പർ അഡ്വ. ആന്റു സമ്മാനദാനം നിർവഹിച്ചു. മുൻ പഞ്ചായത്ത് മെമ്പർ ഷൈനി തിലകൻ, ഗോപി കുന്നുമ്മൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ചടങ്ങിൽ ജനറൽ കൺവീനർ പി.വൈ. ജോൺ മാസ്റ്റർ സ്വാഗതവും ഫിനാൻസ് കൺവീനർ സുരേഷ് ബാബു മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




