തൊമ്മാന : കേരള സിറ്റിസൺ ഫോറത്തിന്റെ സ്ഥാപകനും പൊതുപ്രവർത്തകരുടെ ഉദാത്ത മാതൃകയും മാധ്യമ പ്രവർത്തകനുമായിരുന്ന പി എം ഷാഹുൽ ഹമീദ് മാസ്റ്ററുടെ അഞ്ചാം ചരമ വാർഷിക ആചരണം സംഘടിപ്പിച്ചു.
അസാധാരണ പ്രതിഭയായിരുന്ന പി എം ഷാഹുൽഹമീദ് മാസ്റ്ററെ സമൂഹത്തിന് വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞില്ല എന്ന് അഡ്വ തോമസ് ഉണ്ണിയാടൻ ചരമ വാർഷിക ആചരണം ഉദ്‌ഘാടനം ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു.
തൊമ്മാന ഗവ യുപി സ്കൂളിൽ നടന്ന ചടങ്ങിൽ പോൾ കോക്കാട്ട്, ജോസ് ജെ ചിറ്റിലപ്പിള്ളി, റോസിലി ഫ്രാൻസിസ്, മിനി മോഹൻദാസ്, കെ കെ ബാബു, ജോൺ കോക്കാട്ട്, കെ പി കുര്യൻ, ഉണ്ണികൃഷ്ണൻ കിഴുത്താണി, ബിജു കെ ഫ്രാൻസിസ്, സോമൻ ശാരദാലയം, ഡോ. മാർട്ടിൻ പി പോൾ, മധു കെ എ, ഷാജു പൊറ്റക്കൽ, ഷോബി കെ പോൾ, കെ ബി വിദ്യാധരൻ, രാജാ അൻവർ ഷാ, എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

