ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗപ്പെടുത്തി ഇരിങ്ങാലക്കുട ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന ലാബ് കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനമാണ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചത്. 2023 – 24 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും മന്ത്രി ഡോ ആർ ബിന്ദുവിന്റെ പ്രത്യേക ഇടപെടലിലൂടെയാണ് ഇരിങ്ങാലക്കുട ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് ലാബ് കെട്ടിടം നിർമ്മിക്കുന്നതിനുള്ള 1 കോടി രൂപ അനുവദിച്ചത്
പൊതുവിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് മുന്നേറുന്ന നവ കേരളത്തോടൊപ്പം ഇരിങ്ങാലക്കുടയും മുന്നേറുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുടയിലെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളിലും ഈ സർക്കാരിന്റെ കാലത്ത് വലിയ രീതിയിലുള്ള അടിസ്ഥാന സൗകര്യ വിപുലീകരണമാണ് നടത്തിയിട്ടുള്ളത്. സർക്കാർ വിദ്യാലയങ്ങളോടൊപ്പം എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആവശ്യമായ സഹായങ്ങൾ നൽകാൻ എം എൽ എ എന്ന നിലയിൽ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എം കെ മുരളി, ഡെലി സിജു യോഹന്നാൻ, വി ഭക്തവത്സലൻ, സൂരജ് ശങ്കർ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിമേഷ് പുഷ്പൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

