ഇരിങ്ങാലക്കുട : സ്വച്ഛതാ ഹി സേവ , മാലിന്യമുക്ത കേരളം തുടങ്ങിയ പദ്ധതികളുടെ തുടർച്ചയായി ഇരിങ്ങാലക്കുട ഗവ ആയൂർവേദ ഹോസ്പിറ്റലും പരിസരവും എൻഎസ്എസ് വൊളൻ്റിയേഴ്സ് ശുചീകരിച്ചു.
ലോക കാഴ്ച ദിനാചരണത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ. ആയൂർവേദ ആശുപത്രിയുമായി സഹകരിച്ച് കാഴ്ച പരിശോധന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് വൊളൻ്റിയേഴ്സ് ആയൂർവേദ ആശുപത്രി പരിസരം വാർഡുകൾ, റൂമുകൾ, പാചകപുര എന്നിവ ശുചീകരിച്ചു നൽകിയത്.
കാഴ്ച പരിശോധന ക്യാമ്പിൽ വിദ്യാർത്ഥികളുടെ കാഴ്ചപരിശോധന നടത്തുകയും കാഴ്ച പ്രശ്നമുള്ള കുട്ടികൾക്ക് ദൃഷ്ടി പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ ചികിത്സ നൽകുകയും ചെയ്തു. അതോടൊപ്പം കാഴ്ച ദിന പ്രതിജ്ഞ ഡോ. സഫിയ ചൊല്ലി കൊടുത്തു.
ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പ്രീതി, നേത്രരോഗ വിഭാഗം ഡോ. സഫിയ , ജനറൽ വിഭാഗം ഡോ തുഷാര , സീനിയർ ഫാർമസിസ്റ്റ് പത്മാവതി,പ്രോഗ്രാം ഓഫീസർ ലസീദ എം.എ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com