കാട്ടൂർ : മദ്യപിച്ച പണം ചോദിച്ചതിലുള്ള വിരോധത്താൽ സോഡാ കുപ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ഗുണ്ട റിമാന്റിൽ. കാട്ടൂരുള്ള ബാറിൽ സെയിൽസ് മാനായി ജോലി ചെയ്യുന്ന മോഹൻലാൽ (66) എന്നയാളെ സോഡാകുപ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാട്ടൂർ മുനയം സ്വദേശിയായ കോഴിപറമ്പിൽ വീട്ടിൽ പ്രണവ് (33) എന്നയാളെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രണവിനെ റിമാന്റ് ചെയ്തു.
പ്രണവും സുഹൃത്തും കൂടി കാട്ടൂരുള്ള ബാറിൽ വന്ന് 08.04.2025 തീയ്യതി പകൽ 03.30 മണിക്ക് മദ്യിപിച്ച ശേഷം പൈസ കൊടുക്കാതെ പുറത്തു പോവുകയും അര മണിക്കുറിനു ശേഷം തിരികെ വന്ന് വീണ്ടും മദ്യം ചോദിച്ചപ്പോൾ ആദ്യം കഴിച്ച മദ്യത്തിൻെറ പണം തരാതെ തുടർന്ന് മദ്യം തരില്ല എന്ന് മോഹൻലാൽ പറഞ്ഞതിലുള്ള വൈരാഗ്യത്താലാണ് പ്രണവ് മോഹൻലാലിനെ അസഭ്യം പറയുകയും കൗണ്ടറിൽ കൈ കൊണ്ട് തല്ലുകയും ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അവിടെയുണ്ടായിരുന്ന സോഡ കുപ്പി എടുത്ത് മോഹൻലാലിന്റെ തലക്കു അടിക്കുകയുമായിരുന്നു മോഹൻലാൽ പെട്ടെന്ന് ഒഴിഞ്ഞു മാറിയതിനാൽ പരിക്ക് പറ്റിയില്ല ഈ സംഭവത്തിനd മോഹൻലാലിന്റെ പരാതിയിൽ കാട്ടൂർ പോലീസ് അന്വേഷണം നടത്തി വരവെ പ്രണവിനെ കാട്ടൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
പ്രണവിന് കാട്ടൂർ, കയ്പമംഗലം, ആളൂർ, കൊടകര പോലീസ് സ്റ്റേഷനുകളിലായി 4 വധശ്രമക്കേസും, 4 അടിപിടിക്കേസും, ഭീഷണിപ്പെടുത്തിയതിന് 2 കേസും, ലഹരിക്കടിമപ്പെട്ട് പൊതുജന ശല്യമുണ്ടാക്കിയ 8 കേസുകളും, പോലീസ് ഉദ്ദ്യോഗസ്ഥരെ ആക്രമിച്ച ഡ്യൂട്ടി തടസപ്പെടുത്തിയതിന് 2 കേസും, സർക്കാർ മുതലുകൾ നശിപ്പിച്ചതിനുള്ള ഒരു കേസും അടക്കം മറ്റ് നിരവധി ക്രിമിനൽ കേസുകൾ ഉണ്ട്.
കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു.ഇ.ആർ, എസ്.ഐ. മാരായ ബാബു ജോർജ്, തോമസ്, നൗഷാദ്, എ.എസ്.ഐ. അസീസ്, എസ്.സി.പി.ഒ മാരായ ബിന്നൽ, കിരൺ, സി.പി.ഒ അബീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive