കലാനിലയം ഗോപിനാഥന്റെ സ്മരണാർത്ഥം ‘ഗോപിനാഥം’ പുരസ്ക്കാരത്തിനായി കഥകളി വേഷകലാകാരന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : കഥകളിരംഗത്ത് പ്രശോഭിതനായി അകാലത്തിൽ പൊലിഞ്ഞ കലാനിലയം ഗോപിനാഥൻ്റെ സ്‌മരണാർത്ഥം രണ്ടു പുരസ്‌കാരങ്ങൾ ഈ വർഷംമുതൽ നൽകുന്നു. കലാനിലയം ഗോപിനാഥൻ്റെ സ്‌മരണാർത്ഥം കുടുംബം ഏർപ്പെടുത്തിയ ‘ഗോപിനാഥം’ പുരസ്കാരം‘ , കലാനിലയം ഗോപിനാഥൻ അനുസ്‌മരണ സമിതി ഏർപ്പെടുത്തുന്ന ‘ഗോപിനാഥ സ്മൃതി’ പുരസ്കാരം. കേരളത്തിലെ അംഗീകൃത സ്‌ഥാപനങ്ങളിൽ കഥകളി വേഷം പഠിക്കുന്ന ഒരു മികച്ച വിദ്യാർത്ഥിക്കായിരിക്കും ‘ഗോപിനാഥ സ്മൃതി’ പുരസ്‌കാരം നൽകുന്നത്.

2026 ജൂലൈ 26, ഞായറാഴ്‌ച ഇരിങ്ങാലക്കുട നഗരസഭ ടൌൺ ഹാളിൽ ഒരുക്കുന്ന ‘ഗോപിനാഥം ഓർമ്മകളിലേയ്ക്കൊരു തിരനോക്ക്’ എന്ന അനുസ്‌മരണദിനാചരണവേദിയിൽ പുരസ്‌കാരം നൽകും.

പുരസ്‌കാര വിശദാംശങ്ങൾ:
1. ഗോപിനാഥം പുരസ്‌കാരത്തിന് മാത്രമേ അപേക്ഷകൾ ക്ഷണിക്കുന്നുളളൂ.

2. സ്ഥാപനത്തിലും അല്ലാതെയും പഠിച്ച, കഥകളിരംഗത്ത് സജീവമായ, 30നും 55 വയസ്സിനും ഇടയിൽ പ്രായമുളള. കഥകളിവേഷകലാകാരന്മാരിൽ സ്ത്രീപുരുഷഭേദമെന്യേ അപേക്ഷ അയയ്ക്കാം.

3. 10,001 രൂപ, ഫലകം, പ്രശസ്തിപത്രം, അംഗവസ്ത്രം എന്നിവയടങ്ങുന്നതാണ് പുരസ്‌കാരം.

4. അപേക്ഷകൻ്റെ വിശദാംശങ്ങളും ഫോട്ടോയും ഫോൺ നമ്പറും. വയസ്സ് തെളിയിക്കുന്ന രേഖയും സഹിതം തപാൽ മുഖേനയോ, ഇ മെയിലായോ, ഗൂഗിൾ ഫോം മുഖേനയോ അപേക്ഷ സമർപ്പിക്കാം.

5. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 ജൂലൈ 1.

6. അപേക്ഷകളിൽനിന്നു അർഹതയുള്ളവരെ കണ്ടെത്തി. 2026 ജൂലൈ മൂന്നിന് ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരിയിലുളള ‘ശ്രീഭരത’ത്തിൽ ഗുരു ഡോ. സദനം കൃഷ്‌ണൻകുട്ടിയാശാൻ പുരസ്‌കാരജേതാവിനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. നറുക്കെടുപ്പ് ഫേസ്ബുക്കിൽ തത്സമയ സംപ്രേഷണംചെയ്യും.

7. 2026 ജൂലൈ 26, ഞായറാഴ്‌ച ഇരിങ്ങാലക്കുട മുൻസിപ്പൽ 9ൗൺഹാളിൽ ഒരുക്കുന്ന (ഗോപിനാഥം ഓർമ്മകളിലേയ്ക്കൊരു തിരനോക്ക്) എന്ന അനുസ്‌മരണ ദിനാചരണവേദിയിൽ പുരസ്‌കാരം നൽകും.


പുരസ്‌കാരത്തിന് അപേക്ഷിക്കേണ്ട വിധം:
Postal address: Gopinadham Anusmaranasamithi, Kalamandalam Prasheeja, Poolakkal house, Sreebharatham, Korumbissery, Irinjalakuda p o, Thrissur Dt. Kerala – 680121
Phone: +919496905349, +918156977575
Email: gopinadhamjuly26@gmail.com
ഗുനിൾ ഫോം ഇതിനോടൊപ്പം ചേർത്തിട്ടുണ്ട് CLICK FOR GOOGLE FORM

കൂടുതൽ വിവരങ്ങൾക്ക് : 9496905349, 9744499022

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page