ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ നേതൃത്വത്തിൽ
“ഹിം ഓഫ് ബെത്ലഹേം 2K 25” എന്ന പേരിൽ സംഘടിപ്പിക്കുന്ന മെഗാ കരോൾ ഘോഷയാത്ര ഡിസംബർ 21ഞായറാഴ്ച വൈകീട്ട് 6.30ന് കിഴുത്താണി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് പൊറത്തിശ്ശേരി പള്ളിയിൽ എത്തിച്ചേരും.
ഘോഷയാത്രയിൽ മാലാഖമാരുടെ നിരവധി വേഷധാരികളും പാപ്പാനികളും ക്രിസ്തുമസ് ഗാനങ്ങൾക്ക് നൃത്തച്ചുവടുകൾ വച്ചുകൊണ്ട് പരമ്പരാഗത ക്രിസ്തീയ വേഷം അണിഞ്ഞ് അമ്മമാരും അണിനിരക്കും. കുടുംബ സമ്മേളനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരിക്കും.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പൊറത്തിശ്ശേരി പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ നടവരമ്പൻ, കൺവീനർ ജോസഫ് ആലപ്പാടൻ, ജോയിൻ്റ് കൺവീനർമാരായ വർഗ്ഗീസ് കരപ്പറമ്പിൽ, ജിഷ ബാബു, കേന്ദ്ര സമിതി പ്രസിഡൻ്റ് തോംസൺ വല്ലച്ചിറ, കൈകാരന്മാരായ റോബർട്ട്, ജോൺസൺ, ഡെന്നി, കോർഡിനേറ്റർമാരായ സണ്ണി, അൽജോ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

