ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആദ്യ ദിനത്തിൽ അഭിനന്ദനങ്ങൾ നേടി വനിതാ സംവിധായകരുടെ ചിത്രങ്ങൾ

ഇരിങ്ങാലക്കുട : ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആദ്യ ദിനത്തിൽ അഭിനന്ദനങ്ങൾ നേടി വനിതാ സംവിധായകരുടെ ചിത്രങ്ങൾ. കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ശ്രദ്ധ നേടിയ ഇന്ദു ലക്ഷ്മിയുടെ അപ്പുറവും ശോഭന പടിഞ്ഞാറ്റിൻ്റെ ഗേൾ ഫ്രണ്ട്സും വനിതാ ദിനത്തിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്.

പ്രദർശനങ്ങൾക്ക് ശേഷം നടന്ന സംവാദങ്ങളെ തുടർന്ന് അപ്പുറത്തിൻ്റെ അസോസിയേറ്റ് ഡയറക്ടർ അസഫ്, സംഗീത സംവിധായകൻ ബിജിപാൽ എന്നിവരെ കൂടിയാട്ടകലാകാരി സരിത കൃഷ്ണകുമാറും ഗേൾ ഫ്രണ്ട്സിൻ്റെ സംവിധായിക ശോഭന പടിഞ്ഞാറ്റിലിനെ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപും ആദരിച്ചു. വൈകീട്ട് ഓർമ്മ ഹാളിൽ അക്കാദമി അവാർഡ് നേടിയ ബ്രസീലിയൻ ചിത്രം ” ഐ എം സ്റ്റിൽ ഹിയർ ” ഉം പ്രദർശിപ്പിച്ചു.



ശനിയാഴ്ച രാവിലെ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ചലച്ചിത്രോൽസവം ഉദ്ഘാടനം ചെയ്തു. ഫിലിം സൊസൈറ്റി പ്രസിഡണ്ട് മനീഷ് അരിക്കാട്ട് അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ ബിജിബാൽ , ഐഎഫ്എഫ്ടി ഡയറക്ടർ ചെറിയാൻ ജോസഫ്, ശോഭന പടിഞ്ഞാറ്റിൽ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജിഷ ജോബി, ഇന്നസെൻ്റ് സോണറ്റ് , സരിത കൃഷ്ണകുമാർ, മാസ് മൂവീസ് മാനേജ്മെൻ്റ് പ്രതിനിധി എം പി പോളച്ചൻ, സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻമാസ്റ്റർ, സെക്രട്ടറി നവീൻ ഭഗീരഥൻ , എം ആർ സനോജ് എന്നിവർ സംസാരിച്ചു.



മേളയുടെ രണ്ടാം ദിനത്തിൽ മാസ് മൂവീസിൽ രാവിലെ 10 നും 12 നും നിരവധി അംഗീകാരങ്ങൾ നേടിയ ഭാരതപ്പുഴ, ഫാമിലി എന്നീ ചിത്രങ്ങളും വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ ഇറാനിയൻ ചിത്രമായ ” മൈ ഫേവറിറ്റ് കേക്ക് ” ഉം പ്രദർശിപ്പിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page