ഇരിങ്ങാലക്കുട : വെള്ളക്കെട്ട് മൂലം ഗതാഗതം നിരോധിച്ചിരിക്കുന്ന പല റോഡുകളിലും മുന്നറിയിപ്പുകൾ അവഗണിച്ച് യാത്ര തുടരുന്നത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു. പലപ്പോഴും ജനവാസമില്ലാത്ത മേഖലയിലൂടെയാണ് വെള്ളക്കെട്ടിൽ ഉൾപ്പെട്ട റോഡുകൾ കടന്നു പോകുന്നത്.
അപകടങ്ങളിൽ ആരെങ്കിലും പെട്ടാൽ പോലും പെട്ടെന്ന് അറിയുവാനുള്ള സംവിധാനങ്ങൾ ഇല്ല. മറ്റു ബദൽ മാർഗ്ഗങ്ങൾ ഇല്ലാത്തതുകൊണ്ടാവാം ഒരുപക്ഷേ ജനങ്ങൾ അപകടം മുന്നേറിപ്പുകൾ അവഗണിച്ചും ഈ വഴി യാത്ര ചെയ്യുന്നത്. പക്ഷേ ഇതിന്റെ അനന്തരഫലം പലപ്പോഴും പ്രവചിക്കുക അസാധ്യമാണ്. കഴിഞ്ഞ ദിവസം പോലും ഇത്തരത്തിൽ മാപ്രാണത്ത് അപകട മരണങ്ങൾ നടന്നിരുന്നു.
വെള്ളകെട്ടുകൾ ഉള്ള ഇത്തരം റോഡുകളുടെ അരികിൽ കാറ്റുനിറച്ച ടയർ ട്യൂബുകൾ, വാഴപ്പിണ്ടികൾ പോലെ അപകടത്തിൽ പെട്ടാൽ ജീവൻ രക്ഷ ഉപാധികൾക്ക് ഉപയോഗിക്കാൻ പറ്റുന്ന വസ്തുക്കൾ ഭ്യമാക്കിയാൽ അപകടത്തിൽ പെടുന്നവർക്ക് അത് ഉപകാരമാക്കുമെന്നു പൊതുപ്രവർത്തകനായ ഷാജു പൊറ്റക്കൽ പറയുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com