വല്ലക്കുന്ന് : വല്ലക്കുന്ന് സെന്‍റ് അല്‍ഫോണ്‍സ ദൈവാലയത്തില്‍ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ സെബസ്‌ത്യാനോസിൻ്റേയും സംയുക്തമായ അമ്പ്‌തിരുനാൾ ആഘോഷിച്ചു.
ശനിയാഴ്‌ച രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് ആളൂർ തിരുഹൃദയ ഭവൻ റെക്ടർ റവ. ഫാ. ലിജോ കരുത്തി കാർമികത്വം വഹിച്ചു. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരുന്നു. ശേഷം ഉച്ചക്ക് കുടുംബകുട്ടായ്‌മ അടിസ്ഥാനത്തിൽ അമ്പ് വീടുകളിലേക്ക് എഴുന്നള്ളിപ്പ് നടന്നു. രാത്രി അമ്പ് പള്ളിയിൽ സമാപിച്ചതിനു ശേഷം 200ൽ പരം കലാകാരന്മാർ അണിനിരന്ന സൗഹൃദ ബാൻഡ് വായന ഏവരുടെയും മനം കവർന്നു.
തിരുനാൾ ദിനമായ ഞായർ വിശുദ്ധ കുർബാന, നൊവേന, തിരുശേഷിപ്പ് വന്ദനം പ്രദക്ഷിണം എന്നിവ നടന്നു ആഘോഷമായ തിരുനാൾ പാട്ട് കുർബാനയ്ക്ക് വീരഞ്ചിറ സെൻ്റ് ജോസഫ് ചർച്ച് വികാരി ഫാ. മെൽവിൻ പെരേപ്പാടൻ മുഖ്യകാർമികത്വം വഹിച്ചു. കല്ലേറ്റുംകര ഇൻഫൻ്റ് ജീസസ് പള്ളി വികാരിയ ഫാദർ സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ വചന സന്ദേശം നൽകി. ഉച്ചതിരിഞ്ഞ് വിശുദ്ധ കുർബാനക്ക് ശേഷം നടന്ന തിരുനാൾ പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ അണിചേർന്നു.
നവംബർ 18 തിങ്കളാഴ്‌ച രാവിലെ 5.30 ന് മരിച്ചവർക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാനയും ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്. നവംബർ 24 ഞായറാഴ്‌ച എട്ടാമിടം ആഘോഷപൂർവ്വം ആചരിക്കുന്നതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com