വയനാട് ദുരന്തത്തിൽ പെട്ട് ആശുപത്രികളിൽ കഴിയുന്നവർക്ക് രക്തം നൽകാൻ രക്തദാന ക്യാമ്പുമായി എൻ.സി.സി സേന

ഇരിങ്ങാലക്കുട : വയനാട് ഉരുൾപൊട്ടലിൽ ജീവൻ ബാക്കിയായവർ പലരും ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളിൽ കഴിയുന്നുണ്ട്. അവർക്ക് നൽകാനായി ഒരു രക്തദാന ക്യാമ്പ് സംഘടിപ്പിക്കുകയാണ് തൃശൂരിലെ ഏഴാം കേരള എൻ.സി.സി ബറ്റാലിയൻ. ഈ വരുന്ന ഓഗസ്റ്റ് 5 തിങ്കളാഴ്ച തൃശൂർ ഐ.എം.എ യിൽ വച്ചുനടക്കുന്ന രക്തദാനയജ്ഞത്തിൽ പങ്കു ചേരുവാൻ ഏവരേയും എൻ.സി.സി സ്വാഗതം ചെയ്യുന്നു.

ആർമി ഓഫീസർമാർ, കേഡറ്റുകൾ, മുൻ കേഡറ്റുകൾ തുടങ്ങിയവർക്കൊപ്പം പൊതുജനങ്ങളേയും സന്നദ്ധ പ്രവർത്തകരേയും ഈ വേളയിൽ ക്ഷണിക്കുന്നതായി സംഘടകർ അറിയിക്കുന്നു,. രക്തദാതാക്കളുടെ വിവിധ ഗ്രൂപ്പുകളിലേക്കും താൽപര്യമുള്ളവരിലേക്കും ഈ സന്ദേശം എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഏവർക്കും ആനി ദിവസം രാവിലെ 9 മുതൽ 5 വരെ ഐ.എം.എ തൃശൂരിൽ വച്ചാണ് ക്യാമ്പ് നടക്കുക.

മുൻകൂട്ടി പങ്കാളിത്തം ഉറപ്പുവരുത്താനും കൂടുതൽ വിവരങ്ങൾക്കും 8547733270, 90377 73552 എന്നീ നമ്പറുകളിൽ വാട്സാപ്പ് ചെയ്യാവുന്നതാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page