ഇന്ദിരാഗാന്ധിയുടെ 107-ാം ജന്മദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ ആചരിച്ചു

ഇരിങ്ങാലക്കുട : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 107-ാം ജന്മദിനം ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. മുൻ കെ.പി.സി സി ജനറൽ സെക്രെട്ടറി എം പി ജാക്സൺ ഭദ്രദീപം തെളിച്ച് പുഷ്പാർച്ചന നടത്തി. തുടർന്ന് അനുസ്മരണ പ്രഭാഷണം നടത്തി.



ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത്, മണ്ഡലം പ്രസിഡണ്ട് അബ്ദുൽ ഹഖ്, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, മുൻ ബ്ലോക്ക് പ്രസിഡന്റ് ടിവി ചാർളി, നഗരസഭ കൗൺസിൽമാരായ സോണിയ ഗിരി, മിനി സണ്ണി, മിനി ജോസ് ചാക്കോള, ജയ്സൺ പാറക്കാടൻ, ഓ എസ് അവിനാഷ്, മുരിയാട് മണ്ഡലം പ്രസിഡന്റ് ഷാജു പാറേക്കാടൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമോൻ എന്നിവർ ചടങ്ങ് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page